SignIn
Kerala Kaumudi Online
Tuesday, 27 October 2026 11.02 AM IST

പരിചരണ കേന്ദ്രങ്ങളിൽ 1717 രോഗികൾ

covidcenter

കോട്ടയം: ജില്ലയിൽ പുതിയതായി ഏഴ് കൊവിഡ് പരിചരണ കേന്ദ്രങ്ങൾ കൂടി തുറന്നു. ഇതിൽ മൂന്നു ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും (സി.എഫ്.എൽ.ടി.സി) നാലു ഡൊമിസിലിയറി കെയർ സെന്ററുകളും (ഡി.സി.സി) ആണുള്ളത്. ആർ.ഐ.ടി പാമ്പാടി, അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ പുതിയ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിച്ചു. കടനാട് താബോർ റിട്രീറ്റ് സെന്ററിലെ ഡൊമിസിലിയറി കെയർ സെന്റർ സി.എഫ്.എൽ.ടി.സിയാക്കി ഉയർത്തി. പുതിയ മൂന്ന് സി.എഫ്.എൽ.ടിസികളിലുമായി 270 കിടക്കളും 72 രോഗികളുമുണ്ട്.

കൂരോപ്പട ആയുർവേദ ആശുപത്രി, തലയോലപ്പറമ്പ് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് സെന്റർ, വെള്ളൂർ പഞ്ചായത്ത് സാംസ്‌കാരിക നിലയം, വെള്ളൂത്തുരുത്തി ഗവൺമെന്റ് എൽ.പി. സ്‌കൂൾ എന്നിവയാണ് പുതിയ ഡൊമിസിലിയറി കെയർ സെന്ററുകൾ. നാലു കേന്ദ്രങ്ങളിലുമായി ആകെ 145 കിടക്കകളുണ്ട്. നിലവിൽ 16 രോഗികളാണുള്ളത്. എല്ലാ പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയർ സെന്ററുകൾ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.

 പരിചരണ കേന്ദ്രങ്ങൾ

രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് രോഗികളിൽ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നതിന് സൗകര്യമില്ലാത്തവരെയാണ് ഡൊമിസിലിയറി കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കുന്നത്. രോഗ ലക്ഷണങ്ങളുള്ളവർക്കാണ് സി.എഫ്.എൽ.ടി.സികളിൽ പ്രവേശനം നൽകുന്നത്. സി.എഫ്.എൽ.ടി.സികളിൽ ഡോക്ടറുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ലഭിക്കും. സി.എഫ്.എൽ.ടി.സികൾ ബ്ലോക്ക് പഞ്ചായത്തുകളും ഡി.സി.സികൾ ഗ്രാമപഞ്ചായത്തുകളുമാണ് നടത്തുന്നത്. ജില്ലയിൽ ഏപ്രിൽ 25 വരെ രോഗബാധിതരായ 17768 പേരിൽ 1717 പേർ ആശുപത്രികളിലും വിവിധ പരിചരണ കേന്ദ്രങ്ങളിലുമായി കഴിയുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, COVIDCENTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL