കാൻബറ: സിഡ്നിയിലെ തരോംഗ മൃഗശാലയിൽ ഇപ്പോഴൊരു കുഞ്ഞോമനയുണ്ട്. മൃഗശാലയിലെ ഗുൻയി എന്ന പെൺ എക്കിഡ്നയുടെ കുഞ്ഞാണിത്.
ഈ മൃഗശാലയിലുണ്ടാകുന്ന പത്താമത്തെ എക്കിഡ്ന കുഞ്ഞാണിത്. ഇതുവരെ കുഞ്ഞിന് പേരിട്ടിട്ടില്ലെന്നും കുഞ്ഞ് ആണോ, പെണ്ണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. 7 മാസം പ്രായമുള്ള എക്കിഡ്ന കുഞ്ഞിന് 1.7 കിലോഗ്രാം ഭാരമുണ്ട്. എക്കിഡ്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ആസ്ട്രേലിയയിലും ന്യൂഗിനിയയിലും മാത്രം കണ്ടുവരുന്ന ചെറുജീവി.
ലോകത്തിലെ മുട്ടയിടുന്ന രണ്ടേ രണ്ട് സസ്തനികളിലൊരു വിഭാഗമാണ് എക്കിഡ്നകൾ. മറ്റൊരു ജീവി പ്ലാറ്റിപ്പസ് ആണ്.
ശരീരത്തിനടിഭാഗത്തുള്ള പ്രത്യേക സഞ്ചിയിലാണ് പെൺ എക്കിഡ്നകൾ മുട്ടകൾ സൂക്ഷിക്കുക
പത്തുദിവസത്തിനകം മുട്ടവിരിയും
ഒന്നര മാസത്തോളം കുഞ്ഞ് ആഴമേറിയ മാളത്തിൽ അമ്മയുടെ സഞ്ചിയിൽ തന്നെ പാൽ കുടിച്ച് കഴിയും
ശരീരം നിറയെ മുള്ളുകളുള്ള, ഉറുമ്പിനെയും ചിതലിനെയും പ്രധാന ഭക്ഷണമാക്കുന്ന ഇവയ്ക്ക് സ്പൈനി ആന്റ് ഈറ്റർ എന്നും പേരുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |