SignIn
Kerala Kaumudi Online
Monday, 13 July 2026 3.29 AM IST

കൊവിഡിന്റെ പുത്തൻ വകഭേദങ്ങളെയെല്ലാം തുരത്തും; വാ‌ക്‌സിൻ 93 ശതമാനം ഫലപ്രദമെന്ന് നോവാക്‌സ്

novavax

വാഷിംഗ്ടൺ: അമേരിക്കൻ മരുന്ന് കമ്പനിയായ നോവാവാ‌ക്‌സിന്റെ പുതിയ കൊവിഡ് വാക്‌സിൻ രോഗത്തിന്റെ വിവിധ വകഭേദങ്ങൾക്കെതിരെ വളരെ ഫലപ്രദമെന്ന് വെളിപ്പെടുത്തൽ. കമ്പനി അറിയിച്ചത് പ്രകാരം പുതിയ വകഭേദങ്ങൾക്കെതിരെ 93 ശതമാനം വാക്‌സിൻ ഫലപ്രദമാണ്. മൂന്നാംഘട്ട പരീക്ഷണത്തിൽ ഇടത്തരം,​ ഗൗരവകരമായ രോഗബാധിതരിൽ 100 ശതമാനം ഫലപ്രദവും ആകെ 90 ശതമാനം ഫലപ്രദവുമാണ് വാക്‌സിൻ എന്നാണ് വിവരം.

നോവാവാക്‌സ് എൻ‌വി‌എക്‌സ്-കോവ് 2373 എന്ന പുതിയ വാക്‌സിൻ 90.4 ശതമാനം ഫലപ്രാപ്‌തിയാണ് ആകെ പ്രകടിപ്പിച്ചത്. വലിയ രോഗമുള‌ളവരിൽ 100 ശതമാനം ഫലപ്രാപ്‌തിയുമുണ്ടായി. ഈ വർഷം മൂന്നാം പാദത്തിൽ അംഗീകാരത്തിനായി ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനെ സമീപിക്കാനാണ് കമ്പനി തീരുമാനം.

65 വയസിന് മുകളിലുള‌ള ഹൈ റിസ്‌ക് കാ‌റ്റഗറിയിലും അതിന് താഴെ പ്രായമുള‌ള ഗുരുതര രോഗം ബാധിച്ചവരിലും വാക്‌സിൻ 91 ശതമാനം മികച്ച ഫലപ്രാപ്‌തിയാണ് കാണിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ പ്രതിമാസം 100 മില്യൺ ഡോസുകൾ ഉൽപാദിപ്പിക്കാനാണ് കമ്പനി തീരുമാനമെന്നും പ്രതിമാസം 150 മില്യൺ ഡോസ് ഈ വർഷം അവസാനത്തോടെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, NOVAVAX, AMERICAN PHARMA, EFFECTIVE, NEW COVID STRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360