
ന്യൂഡൽഹി: കുറഞ്ഞ ശമ്പളം വാങ്ങി ഇന്ത്യക്കാർ അമേരിക്കക്കാരുടെ അവസരങ്ങൾ ഇല്ലാതാക്കുന്നുവെന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശത്തെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം. ഇത്തരം പരാമർശങ്ങൾ അനാവശ്യമാണെന്ന് മന്ത്രാലയ വക്താവ് രൺധീപ് ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യൻ ഐ.ടി കമ്പനികളെ ഗ്രീൻ കാർഡ് ലഭിക്കാനുള്ള പദ്ധതിയിൽ നിന്ന് പുറത്താക്കിയത് ഇരുരാജ്യങ്ങളുടെയും പൊതു താത്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസമുള്ള, വൈദഗ്ധ്യമുള്ള ഇന്ത്യക്കാർ യു.എസ് സമ്പദ്‌വ്യവസ്ഥയ്‌ക്കും പുരോഗതിക്കും സംഭാവന നൽകുന്നവരാണ്. കുടിയേറ്റക്കാരുടെ മുൻ തലമുറകളുടെ അദ്ധ്വാനമാണ് യു.എസിന്റെ വളർച്ചയ്ക്കും സമൃദ്ധിക്കും കാരണമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |