SignIn
Kerala Kaumudi Online
Saturday, 10 October 2026 8.43 AM IST

പ്ലൂട്ടോണിയം വില്പന, യു.എസ് പൗരനെതിരെ കുറ്റംചുമത്തി

d

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് റേഡിയോ ആക്ടീവ് പദാർത്ഥമായ പ്ലൂട്ടോണിയം വാങ്ങി ഡസൻ കണക്കിന് ഉപഭോക്താക്കൾക്കും വിദേശികൾക്കും ഓൺലൈൻ വഴി വി​റ്റയാൾക്കെതിരെ കു​റ്റം ചുമത്തി യു.എസ്. 44 കാരനായ ജേക്കബ് ഡി. മില്ലറിനെതിരെയാണ് കു​റ്റംചുമത്തിയത്. 2025 ഏപ്രിലിൽ അറസ്​റ്റിലായ ഇയാൾ കസ്​റ്റഡിയിൽ തുടരുകയാണ്. അടുത്ത വർഷം ആദ്യം ശിക്ഷ വിധിക്കും.


റഷ്യയിലെ സെന്റ് പീ​റ്റേഴ്‌സ്ബർഗിലുള്ള വിൽപ്പനക്കാരനിൽ നിന്നാണ് മില്ലർ പ്ലൂട്ടോണിയം വാങ്ങിയത്. 2017ൽ സ്വന്തമായി തുടങ്ങിയ ഓൺലൈൻ പ്ലാ​റ്റ്‌ഫോം വഴിയാണ് പ്ലൂട്ടോണിയത്തിന്റെ വില്പന നടത്തിയിരുന്നത്. നിയമവിരുദ്ധമായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൈവശം വച്ചെന്ന കു​റ്റവും ഇയാൾക്ക് മേൽ ചുമത്തി.

2020 ഡിസംബർ 30 നും 2025 മാർച്ച് 31നും ഇടയിൽ മില്ലർ പ്ലൂട്ടോണിയം ഇറക്കുമതി ചെയ്തതെന്ന് കണ്ടെത്തി. തപാൽ വഴി അയക്കാൻ പാടില്ലാത്ത അപകടകരമായ വസ്തുവായിരുന്നിട്ടും, യു.എസ് പോസ്​റ്റൽ സർവീസ് വഴിയാണ് മില്ലർ പ്ലൂട്ടോണിയം ഉപഭോക്താക്കൾക്ക് അയച്ചിരുന്നത്. പ്ലൂട്ടോണിയത്തിന് പുറമെ, അങ്ങേയ​റ്റം വിഷാംശമുള്ള താലിയവും മില്ലർ അയച്ചിരുന്നു. മുമ്പും വിവിധ കു​റ്റകൃത്യങ്ങൾക്ക് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360