SignIn
Kerala Kaumudi Online
Friday, 26 April 2024 12.36 PM IST

അഡ്മിനിസ്ട്രേറ്റർ ഇന്ന് എത്തും; ലക്ഷദ്വീപിൽ സേനയുടെ റൂട്ട് മാർച്ച്

lakshadeep

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഒരാഴ്ചത്തെ സന്ദർശനത്തിനായി ഇന്ന് ദ്വീപിലെത്തും. വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷാസേന ഇന്നലെ ദ്വീപിൽ റൂട്ട് മാർച്ച് നടത്തി.

വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങൾ അഡ്മിനിസ്ട്രേറ്റർ വിലയിരുത്തും. സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികളുമായി കൂടിക്കാഴ്ചയ്ക്കും സാദ്ധ്യതയുണ്ട്.

കഴിഞ്ഞ സന്ദർശനത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രഫുൽ പട്ടേൽ ദ്വീപിൽ എത്തിയത്. ഇത്തവണ അഹമ്മദാബാദിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിലും കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് എയർ ഇന്ത്യ വിമാനത്തിലുമാണ് യാത്ര.

അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇന്ന് എറണാകുളം റിസർവ് ബാങ്കിനു മുമ്പിൽ സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAKSHADEEP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.