SignIn
Kerala Kaumudi Online
Saturday, 27 June 2026 12.02 PM IST

മോഡലുകളെ ഉപയോഗിച്ച് നീലച്ചിത്ര നിർമ്മാണം,​ നടിയും കൂട്ടാളിയും അറസ്റ്റിൽ

kk

കൊൽക്കത്ത ∙ ഭീഷണിപ്പെടുത്തി യുവ മോഡലുകളെ നീലച്ചിത്രങ്ങളിൽ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്തയും (30) കൂട്ടാളി മൈനക് ഘോഷും അറസ്റ്റിൽ.

രണ്ടു യുവ മോഡലുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടിയെയും മൈനകിനെയും ബംഗാളിലെ ഡുംഡുമ്മിലെയും നക്താലയിലെയും വസതികളിൽനിന്നാണ് ബിധനഗർ പൊലീസ്‌ അറസ്റ്റ് ചെയ്തത്.‘

ഒ,​ടി.ടി പ്ലാറ്റ്‌ഫോമുകളിൽ സോഫ്റ്റ് പോൺ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത ദത്ത ‘നാൻസി ഭാഭി’ എന്നാണ് അറിയപ്പെടുന്നത്. വീഡിയോ ചിത്രീകരിച്ച സ്ഥലങ്ങളെക്കുറിച്ചും എവിടെയാണ് വിഡിയോകൾ വിൽക്കുന്നത് എന്നതിനെക്കുറിച്ചും പരിശോധിക്കുമെന്നും ഇവർ മറ്റേതെങ്കിലും പോൺ റാക്കറ്റിന്റെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്നും ബിധനഗർ കമ്മിഷണർ അറിയിച്ചു. ഇവർക്ക് നീല ചിത്രനിർമാണവുമായി ബന്ധപ്പെട്ട് മുംബൈയിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ബരാസാത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, NANDITA DUTTA ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY