SignIn
Kerala Kaumudi Online
Friday, 26 April 2024 8.24 AM IST

ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കാൻ ഇനി ഇ റുപ്പിയും, പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

pm-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇ റുപ്പി (e-R-UPI)രാജ്യത്തിന് സമർപ്പിക്കും. ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ ഇ റുപ്പി സംവിധാനം അവതരിപ്പിക്കുന്നത്. ഡിപ്പാർട്‌മെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് വികസിപ്പിച്ചെടുത്തത്.


കറൻസിരഹിതവും (cashless) സമ്പർക്കരഹിതവുമായ(contactless) ഈ ഡിജിറ്റൽ പണമിടപാട് സംവിധാനം ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുക. ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആർ കോഡോ, എസ്എംഎസ് സ്ട്രിങ്ങിനെയോ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുക.

ഇ റുപ്പിയിലൂടെ കാർഡോ, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളോ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യത്തിന്റെ സഹായമോ കൂടാതെ ഉപഭോക്താക്കൾക്ക് വൗച്ചറുകൾ മാറ്റിയെടുക്കാൻ സാധിക്കുമെന്നാണ് പ്രധാന പ്രത്യേകത. അതായത് മുൻകൂറായി പണം അടച്ച സമ്മാന വൗച്ചറുകൾ(പ്രീപെയ്ഡ് ഗിഫ്റ്റ് വൗച്ചർ) പോലെയാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഇത് സ്വീകരിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലെത്തി മാറ്റിയെടുക്കാം.

സ്വകാര്യ പൊതുമേഖലാ ബാങ്കുകളായിരിക്കും ഇ റുപ്പി വിതരണം ചെയ്യുക. കോർപറേറ്റ് സർക്കാർ ഏജൻസികൾ സേവനങ്ങളുടെയും, വിതരണം ചെയ്യേണ്ട വ്യക്തികളുടെയും വിവരങ്ങളുമായി ബാങ്കുകളെ സമീപിക്കാം. തുടർന്ന് മൊബൈൽ നമ്പരിന്റെ സഹായത്തോടെ ഉപഭോക്താക്കളെ തിരിച്ചറിയാൻ കഴിയും. ശേഷം ഈ ഉപഭോക്താവിന്റെ പേരിൽ ബാങ്ക് നീക്കിവച്ചിരിക്കുന്ന വൗച്ചർ സേവനദാതാക്കൾക്ക് നൽകും.

മാതൃശിശു ക്ഷേമ സേവനങ്ങൾ, ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്‌സിഡി വിതരണം തുടങ്ങിയവയ്‌ക്കൊക്കെ ഇ റുപ്പി ഉപയോഗിക്കാം. ക്ഷേമ പ്രവർത്തന സേവനങ്ങൾ കൃതമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഈ സംവിധാനത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PM MODI, ERUPI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.