SignIn
Kerala Kaumudi Online
Sunday, 20 September 2026 10.35 PM IST

ഗോഡ്സെയുടെ പ്രസംഗം വാട്‌സാപ്പിലിട്ട എസ്.ഐയ്ക്ക് സ്ഥലംമാറ്റം

godse

തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്‌സേയുടെ പ്രസംഗം പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പങ്കു വച്ച അഡി.എസ്.ഐയ്ക്ക് സ്ഥലംമാറ്റം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള എ.എസ്.ഐ രാധാകൃഷ്ണപിള്ളയെ തൃശൂരിലേക്കാണ് സ്ഥലംമാറ്റിയത്. ഗോഡ്സേയുടെ പ്രസംഗ പരിഭാഷ പൊലീസ് ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്നതിനെക്കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടത്തുകയും എ.എസ്.ഐയ്ക്ക് ഡി.സി.പി മെമ്മോ നൽകുകയും ചെയ്തിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു എ.എസ്.ഐയുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ താക്കീത് ചെയ്തിരുന്നു. ഇതിനു പുറമെയാണ് സ്ഥലംമാറ്റം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GODSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA