SignIn
Kerala Kaumudi Online
Saturday, 26 September 2026 8.05 AM IST

ശുചിത്വ സർവേ പരിശീലനം

survey

ആലപ്പുഴ: നഗരസഭയുടെ 'നിർമ്മല ഭവനം നിർമ്മല നഗരം അഴകോടെ ആലപ്പുഴ' പദ്ധതിയുടെ ഭാഗമായി നാളെ ആരംഭിക്കുന്ന ശുചിത്വ സർവേയ്ക്ക് മുന്നോടിയായി സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി 500ലധികം സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലനം നൽകുന്നത്. മൊബൈൽ ആപ്പ് വഴി നടക്കുന്ന സർവേയിൽ വീടുകളുടെ ലൊക്കേഷൻ ഉൾപ്പെടെ രേഖപ്പെടുത്തും. ഖര, ദ്രവ മാലിന്യ സംസ്‌കരണം, കനാൽ ശുചീകരണം, ഹരിത കർമ്മസേനാ ശാക്തീകരണം എന്നിങ്ങനെ നാലു ഘട്ടങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോന്നിനും വിവിധ ഉപഘട്ടങ്ങളുമുണ്ട്.
ഓരോ മാസവും നഗരം കൈവരിക്കേണ്ട ശുചിത്വ ശേഷികൾ അടയാളപ്പെടുത്തിയ മാസ്റ്റർ പ്ലാൻ പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്. നിലവിൽ നഗരവാസികൾക്ക് വീട്ടിൽ നിന്ന് ശരാശരി ഒരു കിലോമീറ്റർ അകലെയാണ് ഖരമാലിന്യ സംസ്‌കരണ എയ്‌റോബിക് യൂണിറ്റുകളുള്ളത്. ഇത് അര കിലോമീറ്ററായി കുറയ്ക്കുന്നതിന് കൂടുതൽ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കും.

""

ജൈവ മാലിന്യ സംസ്‌കരണത്തിന് ഉറവിട മാലിന്യ സംസ്‌കരണ മാർഗങ്ങളോ എയ്‌റോബിക് യൂസർ കാർഡോ എല്ലാ വീടുകളിലും നിർബന്ധമാക്കും. ഇടത്തോടുകളുടെ ശുചീകരണവും നവീകരണവും പൂർണമാക്കി നഗര സൗന്ദര്യവത്കരണം നടപ്പാക്കും.

സൗമ്യാരാജ്

നഗരസഭാ ചെയർപേഴ്സൺ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL