SignIn
Kerala Kaumudi Online
Saturday, 13 June 2026 10.26 PM IST

സോഷ്യൽ മീഡിയയിൽ തരംഗമായ സൂപ്പർ ഹിറ്റ് ഗാനം 'മണികെ മാഗെ ഹിതെ' ഏതുഭാഷയിൽ, ആര് പാടിയെന്ന് അറിയുമോ?

yohani

'മണികെ മാഗെ ഹിതെ' എന്ന പാട്ട് കേൾക്കാത്തവരായി അധികമാരും ഉണ്ടാകില്ല.കുറച്ച് ദിവങ്ങളായി സോഷ്യൽ മീഡിയ ഭരിക്കുന്നത് ഈ ഗാനമാണ്. ഇൻസ്ന്റാഗ്രാം റീൽസിലെ സ്ഥിരം സാന്നിധ്യമായ ഈ പാട്ട് ഭാഷാഭേദമന്യേ വമ്പൻ ഹിറ്റായി മാറിയിരുന്നു. ബോളിവുഡ് സെലിബ്രിറ്റികൾ വരെ നിരവധി വീഡിയോകൾ ചെയ്ത ഈ ഗാനം ഇന്ത്യ മുഴുവൻ ഏറ്റെടുത്തുക്കഴിഞ്ഞു.മണികെ മാഗെ ഹിതെ സിംഹള ഗാനമാണ്. ഈ പാട്ടിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച ശ്രീലങ്കൻ ഗായിക യൊഹാനി ഡിലോകാ ഡെ സിൽവ തന്റെ ഹിറ്റ് ഗാനം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കാനൊരുങ്ങുകയാണ്. സതീശൻ രത്‌നായക, യൊഹാനി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

ഇന്ത്യയിൽ ആദ്യമായി എത്തുന്നതിന്റെ ത്രില്ലിലാണ് യൊഹാനി. ഹരിയാനയിലെ ഗുരുഗ്രാമിലും,ഹൈദരാബാദിലുമാണ് യൊഹാനിയുടെ കൺസേർട്ട് അരങ്ങേറുന്നത്. മണികെ മാഗെ ഹിതെ സൂപ്പർ ഹിറ്റായതോടെ ഇന്ത്യയിലൊട്ടാകെ നിന്നും ധാരാളം ഓഫറുകൾ യൊഹാനിയെ തേടിയെത്തുന്നുണ്ട്. അമിതാബഭ് ബച്ചൻ, മാധുരി ദീക്ഷിത്, ജാക്കി ഷെറോഫ്, സോനു നിഗം,സോഷ്യൽ മീഡിയ താരവും സംഗീത സംവിധായകനുമായ യഷ് രാജ് മുഖട്ടെ എന്നിവർ റീൽസ് ചെയ്യുകയും പാട്ട് പാടുകയും ചെയ്തത് ഇൻന്റർനെറ്റിൽ തരംഗമായിരുന്നു.സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കാനാകും എന്നുകൂടി തെളിയിക്കുകയാണ് ഈ ഗാനം. മണികെ മാഗെ ഹിതെ എന്നത് ഒരു പ്രണയഗാനമാണ്. ഒരാളെ അതീവ പ്രണയത്തോടെ അഭിസംബോധന ചെയ്യുന്നതാണ് ഇതിലെ വരികൾ.

സംഗീതം സ്വന്തമായി പഠിച്ചയാളാണ് യൊഹാനി. പാട്ടിനോട് ചെറുപ്പം മുതൽ ആരാധനയുണ്ടായിരുന്ന യൊഹാനി കുട്ടിക്കാലത്ത് പിയാനോ, ഫ്രഞ്ച് ഹോൺ, ട്രംപറ്റ് എന്നിവ അഭ്യസിച്ചിരുന്നു. യൂട്യൂബിന്റെ സഹായത്തോടെ ഗിറ്റാർ പഠിക്കുകയും ചെയ്തു. നിരവധി പാട്ടുകൾ പാടിയ യൊഹാനിയുടെ ആറാമത്തെ പാട്ടാണ് മണികെ മാഗെ ഹിതെ.സംഗീതം പ്രൊഫഷനാക്കാൻ യാതൊരു പ്‌ളാനുമില്ലാതിരുന്ന യൊഹാനി അപ്രതീക്ഷിതമായാണ് സംഗീത ലോകത്തേക്ക് എത്തുന്നത്. അക്കൗണ്ട്‌സിൽ മാസ്‌റ്റേഴ്‌സ് കരസ്ഥമാക്കിയ യൊഹാനി അക്കൗണ്ട്‌സിംഗ് ആൻഡ് ലോജിസ്റ്റിക്‌സിലാണ് കരിയർ പടുത്തുയർത്താൻ തീരുമാനിച്ചിരുന്നത്. ഇന്ത്യൻ സംഗീതത്തിനെ സ്‌നേഹിക്കുന്ന യൊഹാനി എ ആർ റഹ്മാന്റെ കടുത്ത ആരാധികയാണ്. ഇന്ത്യയിൽ നിന്നും നിരവധി പ്രശംസകളും യൊഹാനിക്ക് ലഭിച്ചിരുന്നു. അഭിഷേക് ബച്ചൻ, ജാക്കി ഷെറോഫ് എന്നിവർ ഫോണിലൂടെ ആശംസയറിയിച്ചിരുന്നു.സിംഹളയ്ക്ക് പുറമെ ഹിന്ദി,തമിഴ് ഭാഷകളിലും മണികെ മാഗെ ഹിതെ ഇറങ്ങിയിരുന്നു. സൂപ്പർ മൂൺ# നൗ ട്രൻഡിംഗ് എന്ന കൺസേർട്ടിന്റെ തയ്യാറെടുപ്പിലാണ് യൊഹാനിയിപ്പോൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANIKE MAGE HITHE, SONG, SRILANKAN SONG, YOHANI SINGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY