SignIn
Kerala Kaumudi Online
Saturday, 19 September 2026 2.03 PM IST

മേക്കപ്പില്ലാതെയും മുഖം സുന്ദരമാക്കാം, ഇതാ ചില എളുപ്പവഴികൾ, പോക്കറ്റും കാലിയാവില്ല

beauty

ഫൗണ്ടേഷൻ, കൺസീലർ, കോമ്പേക്റ്റ് തുടങ്ങി നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ദീർഘനാളത്തെ ഉപയോഗം ചർമത്തെ എങ്ങനെ ബാധിക്കും എന്നത് ചിന്തിച്ചിട്ടുണ്ടോ? മേക്കപ്പ് താത്ക്കാലികമായി സൗന്ദര്യം വർദ്ധിപ്പിക്കുമെങ്കിലും അതിനേക്കാളേറേ ചർമ്മത്തിന് ദോഷം ചെയ്യുന്നവയാണ്. മേക്കപ്പില്ലാതെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചില പൊടിക്കൈകളുണ്ട്. പോക്കറ്റ് കാലിയാവില്ല എന്ന നേട്ടവുമുണ്ട്. അവയെ പരിചയപ്പെടാം.

ദിവസവും ചെയ്യേണ്ടത്

രണ്ടുനേരം മുഖം നന്നായി വൃത്തിയാക്കുക ഇതിനായി ഫെയ്സ് വാഷോ പയറുപൊടിയോ ഉപയോഗിക്കാം. മോയിസ്ചറൈസർ ഉപയോഗിക്കുക. ആഴ്ചയിൽ ഒരിക്കൽ സ്‌ക്രബ് ചെയ്യുക.ഇതിനായി പഞ്ചസാരയോ കോഫീപൗഡറോ ഉപയോഗിക്കാം. മൃതകോശങ്ങളെ അകറ്റി ചർമത്തിന് തിളക്കം നൽകാൻ ഇത് സഹായിക്കും. പകൽസമയങ്ങളിൽ സൺസ്‌ക്രീൻ ഉപയോഗിക്കുക, രാത്രി മുഖംകഴുകിയ ശേഷം സിറം ഉപയോഗിക്കുന്നതും നല്ലതാണ്. ഷീറ്റ് മാസ്‌കോ പ്രകൃതിദത്തമായ ഫെയ്സ് മാസ്‌ക്കുകളോ ആഴ്ചയിൽ മൂന്നു ദിവസം ഉപയോഗിക്കുക. മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുക. ഇതിനായി ത്രെഡ്ഡിങ്ങോ, ലേസർ ചികിത്സയോ സ്വീകരിക്കാം.

face-beauty-

സൗന്ദര്യവും ആരോഗ്യവും ഒരുമിച്ച് നിലനിർത്താം

ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക. കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങുക. 30മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ധാരാളം വെള്ളം കുടിക്കുക.


കണ്ണുകളുടെ സൗന്ദര്യം

വെള്ളരിക്കയും ഗ്രീൻടീയും മാസ്‌കായി കണ്ണിനുചുറ്റും ഇടുന്നത് കറുപ്പും വീക്കവും കുറക്കാൻ സഹായിക്കും. പുരികങ്ങൾ ഷെയ്പ്പ് വരുത്തുന്നതും കണ്ണിന്റെ സൗന്ദര്യവും ആകർഷണവും വർദ്ധിപ്പിക്കാൻ സഹായിക്കും.


ചിരിയിലെ സൗന്ദര്യം
ചുണ്ടുകൾ സ്‌ക്രബ് ചെയ്ത് മോയിസ്ചറൈസർ പുരട്ടുക. പല്ലുകളിലെ കറ പോകുന്നതിനും വായ്നാറ്റം മാറാനും വെളിച്ചെണ്ണ കൊണ്ട് കുലുക്കുഴിഞ്ഞ ശേഷം പല്ലുതേക്കുക.


മുടി സംരക്ഷണം
മുഖത്തിനു ചേരുന്ന ഹെയർകട്ടുകൾ പരീക്ഷിക്കാം. പ്രകൃതിദത്തമായ ഹെയർപാക്കുകൾ ഉപയോഗിക്കാം. സ്‌റ്റൈലിംഗ് ടൂളുകൾ ഉപയോഗിക്കാതിരിക്കുക. പകരം വിവിധ ഹെയർസ്റ്റൈലുകൾ പരീക്ഷിക്കാം.

hair-care

സമ്മർദ്ദം കുറയ്ക്കാം

ബ്രീത്തിംഗ് എക്സർസൈസുകൾ ചെയ്യുക. ധ്യാനം,യോഗ എന്നിവ മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കും.

നാണിക്കാതെ സഹായം തേടുക
വിട്ടുമാറാത്ത മുഖക്കുരുവും,താരനും മറ്റു ചർമ്മ രോഗങ്ങളും സ്വയം ചികിത്സിക്കാതെ ഒരു ചർമരോഗ വിദഗ്‌ദ്ധനെ കണ്ട് പരിഹരിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY, BEAUTY HACKS, HEALTH, MAKEUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY