1. 'മൈ കൺട്രി മൈ ലൈഫ് "എന്ന കൃതി രചിച്ചത് ആര്?
2. ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രഥമ ഉച്ചകോടി നടന്നത് എവിടെവച്ചാണ്?
3. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരം അംഗമല്ലാത്ത രാജ്യം?
4. അവാമി ലീഗ് ഏത് രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ്?
5. ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ തനത് നൃത്തരൂപമാണ്?
6. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്?
7. പഴശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെയാണ്?
8. കുമ്മാട്ടി എന്ന മലയാളചലച്ചിത്രം സംവിധാനം ചെയ്തതാര്?
9. ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആരായിരുന്നു?
10. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ചിരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ?
11. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?
12. ആദ്യ വയലാർ അവാർഡ് ജേതാവ്?
13. കേരളത്തിലെ സ്കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
14. കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുള്ള 'ആടുജീവിതം" എന്ന നോവലിന്റെ രചയിതാവ്?
15. ബാരൺ ദ്വീപിന്റെ സവിശേഷത?
16. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
17. ഇന്ത്യൻ വിപണിയിലെ നാനോ കാർ നിർമ്മാതാവ്?
18. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ എന്നറിയപ്പെടുന്നത്?
19. വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ച വർഷം?
20. കൂടുകൂട്ടി മുട്ടിയിടുന്ന ഒരേയൊരു പാമ്പ്?
21. ബരാക് ഒബാമ ഇന്ത്യ സന്ദർശിച്ച എത്രാമത്തെ അമേരിക്കൻ പ്രസിഡന്റാണ്?
22. ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷ?
23. കാലാവസ്ഥ പ്രവചനം, സമുദ്രനിരീക്ഷണം എന്നിവയ്ക്കായി 2009 ൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
24. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പ്രോജക്ട് അഡ്വൈസറായി സ്ഥാനമേറ്റ ആദ്യ വനിത?
25. സുനാമി ദുരന്തം നടന്ന ദിവസം?
26. കൂറുമാറ്റത്തിനുള്ള അയോഗ്യതാവ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനാ ഷെഡ്യൂൾ?
27. യൂറോപ്യൻ രാജ്യങ്ങളിലെ പൊതു നാണയം?
28. ബി.ടി വഴുതന വിത്ത് വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി?
29. മുല്ലപ്പെരിയാർ തർക്ക പരിഹാരത്തിനുള്ള അഞ്ചംഗ സമിതി ചെയർമാൻ?
30. കേരളത്തിലെ ഏറ്രവും വലിയ പീഠഭൂമി?
31. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?
32. ബഹിരാകാശത്ത് ജീവന്റെ അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
33. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം?
34. പതിനൊന്നാം പഞ്ചവസ്തരപദ്ധതി (2007 - 2012) ലക്ഷ്യമിടുന്ന വളർച്ചാനിരക്ക്?
35. ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?
36. സസ്യങ്ങൾക്ക് വികാരമുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
37. ഓസോൺ കവചം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി?
38. അന്റാർട്ടിക്കയിലെ ആദ്യ ഇന്ത്യൻ ഗവേഷണകേന്ദ്രം?
39. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2011ൽ അധികാരഭ്രഷ്ടനായ ഈജിപ്ഷ്യൻ ഭരണാധികാരി?
40. ബ്രഹ്മോസ് മിസൈൽ ഏത് രാജ്യങ്ങളുടെ സംയുക്തസംരംഭമാണ്?
41. ഭോപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട വിദേശി?
42. ടു -ജി സ്പെക്ട്രം ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന ജെ.പി.സി അദ്ധ്യക്ഷൻ?
43. കേരളത്തിലെ നിർദ്ദിഷ്ട സ്മാർട്ട് സിറ്റി പദ്ധതിയുടെ പാട്ടക്കരാറിൽ ഒപ്പുവച്ച ടീകോം സി.ഇ.ഒ?
44. ആഗോളതപനത്തെ പ്രതിരോധിക്കുക എന്ന സന്ദേശവുമായി 2009ൽ എവറസ്റ്റിൽ മന്ത്രിസഭായോഗം ചേർന്ന രാജ്യം?
45. ഇന്ത്യയുമായി കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം?
46. കേരളത്തിലെ ആദ്യ സമ്പൂർണ കമ്പ്യൂട്ടർവത്കൃത ജില്ലാ കളക്ടറേറ്റ്?
47. ബോർലോഗ് അവാർഡ് നൽകപ്പെടുന്ന മേഖല?
48. 2008 ലെ മുംബയ് ഭീകരാക്രമണ കേസിൽ സുപ്രീംകോടതി വധശിക്ഷ ശരിവച്ച പാക് ഭീകരൻ?
49. കിഴക്കനേഷ്യൻ കടുവകൾ എന്നറിയപ്പെടുന്നത്?
50. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ?
ഉത്തരങ്ങൾ
(1) എൽ.കെ. അദ്വാനി
(2) ബൽഗ്രേഡ്
(3) ജപ്പാൻ
(4) ബംഗ്ലാദേശ്
(5) തമിഴ്നാട്
(6) അഗസ്ത്യാർകൂടം
(7) കോഴിക്കോട്
(8) ജി. അരവിന്ദൻ
(9) സുകുമാർ സെൻ
(10) ആർ.കെ. പച്ചൗരി
(11) കാനിംഗ് പ്രഭു
(12) ലളിതാംബിക അന്തർജനം
(13) സി.വി രാമൻപിള്ള
(14) ബെന്യാമിൻ
(15) ഇന്ത്യയിലെ സജീവ അഗ്നിപർവതം
(16) മുംബയ്
(17) ടാറ്റ
(18) ഗാനിമീഡ്
(19) 1950
(20) രാജവെമ്പാല
(21) 6
(22) മാൻഡറിൻ
(23) ഓഷ്യൻ സാറ്റ് II
(24) ടെസി തോമസ്
(25) 2004 ഡിസംബർ 26
(26) 10
(27) യൂറോ
(28) മൊൺസാന്റോ
(29) ജസ്റ്റിസ് എ. എസ് ആനന്ദ്
(30) വയനാട്
(31) 2010 ഏപ്രിൽ 1
(32) എക്സോ ബയോളജി
(33) രാജസ്ഥാൻ
(34) 9%
(35) കൺകറന്റ് ലിസ്റ്റ്
(36) ജെ.സി. ബോസ്
(37) സ്ട്രാറ്റോസ്ഫിയർ
(38) ദക്ഷിൺ ഗംഗോത്രി
(39) ഹോസ്നി മുബാറക്
(40) ഇന്ത്യ - റഷ്യ
(41) വാറൻ ആൻഡേഴ്സൺ
(42) പി.സി ചാക്കോ
(43) അബ്ദുൾ ലത്തീഫ് അൽമുള്ള
(44) നേപ്പാൾ
(45) ബംഗ്ലാദേശ്
(46) പാലക്കാട്
(47) കാർഷികം
(48) അജ്മൽ കസബ്
(49) തായ്വാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, ദക്ഷിണകൊറിയ
(50) തമിഴ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |