
ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. സര്‍ക്കാര്‍ അംഗീകൃത എ.എന്‍.എം ട്രെയിനിങ് സെന്ററില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റും കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-9539363380.
കെപ്കോയിൽ ഒഴിവ്
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) കീഴിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് ഫുഡ് ആന്റ് ബിവറേജസ് മാനേജറുടെ കരാർ നിയമനത്തിന് അപേക്ഷിക്കാം. പ്രായപരിധി 35 – 50 വയസ്. ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ ഹോട്ടൽ ആൻഡ് കാറ്ററിങ് മാനേജ്‌മെന്റിലുളള ഡിഗ്രിയും 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 26 വൈകിട്ട് 4ന് മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695024 വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2468585, kepcopoultry@gmail.com, kspdc@yahoo.co.in).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ