SignIn
Kerala Kaumudi Online
Wednesday, 16 September 2026 6.53 PM IST

കേര പദ്ധതി: റബ്ബർ പുനർനടീൽ കർഷകർക്ക് പരിശീലനം

kera-project-
കൃഷി വകുപ്പിന്റെ കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ രാമവർമ്മപുരം റബ്ബർ ബോർഡ് റീജ്യണൽ ഓഫീസിൽ നടത്തിയ റബ്ബർ കർഷക പുനർ നടീൽ പരിശീലന പരിപാടി തൃശൂർ നഗരസഭാ ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു.

തൃശൂർ: കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ റബ്ബർ പുനർ നടീലിനായുള്ള കർഷകർക്ക് പരിശീലനവും രജിസ്‌ട്രേഷൻ പരിപാടിയും സംഘടിപ്പിച്ചു. രാമവർമ്മപുരം റബ്ബർ ബോർഡ് റീജിയണൽ ഓഫീസിൽ നടത്തിയ പരിപാടി തൃശൂർ നഗരസഭാ ഡെപ്യൂട്ടി മേയർ എ.പ്രസാദ് ഉദ്‌ഘാടനം ചെയ്തു. കാർഷിക മേഖലയ്ക്ക് ഉണർവ്വ് പകരുന്നതിനും കർഷകർക്ക് സമാശ്വാസമാവുന്നതിനും കേര പദ്ധതി പ്രവർത്തനങ്ങൾ മാതൃകാപരമായ വഴികാട്ടിയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ നഗരസഭാ കൗൺസിലർ ടി ആർ ഹിരൺ അദ്ധ്യക്ഷത വഹിച്ചു. കേര പദ്ധതിയെക്കുറിച്ച് റീജിയണൽ പ്രൊജക്ട് ഡയറക്ടർ പി ഉണ്ണിരാജനും പുനർ നടീൽ ഗ്രാന്റ് പദ്ധതിയെക്കുറിച്ച് കേര സംസ്ഥാന പ്ലാൻറ്രേഷൻ സ്‌പെഷ്യലിസ്റ്റ് ആർഎസ് അഞ്ജിത്തും വിശദീകരിച്ചു. വള്ളത്തോൾ റബ്ബേഴ്സ് മാനേജിംഗ് ഡയറക്ടർ കെവി ജയൻ സംസാരിച്ചു. റബ്ബർ ബോർഡ് ഡെവലപ്മെന്റ് ഓഫീസർ ഷാജി കെഎം പുനർ നടീലിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ക്ലാസെടുത്തു.

റബ്ബർ ബോർഡ് ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ കെകെ കമലാക്ഷി സ്വാഗതവും കേര ഡെപ്യൂട്ടി റീജിയണൽ പ്രൊജക്റ്റ് ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ നന്ദിയും പറഞ്ഞു. കാലാവസ്ഥാനുസൃത റബ്ബർ തൈകൾവച്ച് പിടിപ്പിക്കുന്നതിനായാണ് കേര പദ്ധതിയിലൂടെ കർഷകർക്ക് ഹെക്ടറിന് എഴുപത്തയ്യായിരം രൂപ അനുവദിക്കുന്നത്. ഒരു കർഷകന് പരമാവധി രണ്ടു ഹെക്ടർ വരെ ധനസഹായം അനുവദിക്കും. തൊണ്ണൂറോളം കർഷകർ പരിശീലനത്തിൽ പങ്കെടുക്കുകയും പുനർ നടീലിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തതായി കേര പദ്ധതി അധികൃതർ അറിയിച്ചു.

English Summary

A training and registration programme for rubber replanting was organized in Thrissur under the KERA project, implemented by the Department of Agriculture in collaboration with the World Bank. The event, held at the Rubber Board Regional Office in Ramavarmapuram, was inaugurated by Thrissur Municipal Corporation Deputy Mayor A. Prasad, who praised the KERA project for revitalizing the agricultural sector and supporting farmers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERA PROJECT KERALA, THRISSUR, RUBBER REPLANTING TRAINING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+