കാലിഫോർണിയ: ഇന്ത്യൻ വെൽസ് ടെന്നീസിൽ പുരുഷ കിരീടം ചൂടി ബ്രിട്ടന്റെ കാമറൂൺ നോറിയും വനിതാ ചാമ്പ്യനായി സ്പെയ്നിന്റെ പൗല ബഡോസയും. ഫൈനലിൽ നോറി ജോർജിയയുടെ നിക്കോളാസ് ബാസിലാഷ്വിലിയെയും പൗല ബഡോസ ബെലറൂസിന്റെ വിക്ടോറിയ അസരങ്കയെയുമാണ് തകർത്തത്. ഇരുതാരങ്ങളുടെയും ആദ്യ ഇന്ത്യൻ വെൽസ് കിരീടമാണിത്.
പുരുഷ ഫൈനലിൽ മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് നോറി ബാസിലാഷ്വിലിയെ മറികടന്നത്. സ്കോർ: 3-6, 6-4, 6-1. ഈ വിജയത്തോടെ ഇന്ത്യൻ വെൽസ് കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരം എന്ന നേട്ടം നോറി സ്വന്തം പേരിൽ എഴുതിച്ചേർത്തു.
7-6, 2-6, 7-6 എന്ന സ്കോറിനാണ് പൗല ബഡോസ വിജയം നേടിയത്. ഒന്നും മൂന്നും സെറ്റുകൾ ടൈബ്രേക്കറിലൂടെ നേടിയാണ് അസരങ്കയെ അട്ടിമറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |