SignIn
Kerala Kaumudi Online
Friday, 25 September 2026 2.53 AM IST

കാര്യവട്ടത്തെ പരിശീലനം കാര്യമായിത്തന്നെ

cricket

ആദ്യ ഏകദിനത്തിന് മുന്നോടിയായി ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങി ഇന്ത്യൻ ടീം

തിരുവനന്തപുരം : ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന ആദ്യ ഏകദിനമത്സരത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. സീനിയർ താരങ്ങളായ രോഹിത് ശർമ്മയുംവിരാട് കൊഹ്‌ലിയും അടക്കമുള്ളവർ നേരിയ മഴയേയും വക വയ്ക്കാതെയാണ് പരിശീലനം നടത്തിയത്. വൈകുന്നേരം നാലരയോടെയാണ് ഇന്ത്യൻ ടീം ഗ്രീൻഫീൽഡിലെത്തിയത്.

ടീമംഗങ്ങൾ ബുധനാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയിരുന്നെങ്കിലും രോഹിതും കോച്ച് ഗംഭീറും ഇന്നലെ ഉച്ചയോടെയാണ് വന്നത്. ഇരുവരും പക്ഷേ വൈകിട്ട് പരിശീലനത്തിനെത്തി. ടീം ഗ്രൗണ്ടിലിറങ്ങി വാംഅപ്പ് തുടങ്ങിയപ്പോഴേക്കും മഴ വീണു. മഴ മാറിയതിന് ശേഷം നായകൻ ശുഭ്മാൻ ഗില്ലും യശസ്വി ജയ്സ്വാളും വിരാടും കെ.എൽ രാഹുലും നെറ്റ്സിൽ ബാറ്റിംഗ് പ്രാക്ടീസ് നടത്തി.

രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിൽ സ്പിന്നർമാരും സിറാജിന്റെ നേതൃത്വത്തിൽ പേസർമാരും നെറ്റ്സിൽ പന്തെറിഞ്ഞു. ഫ്ളഡ്‌‌‌ലൈറ്റിന് കീഴിൽ പരിശീലിച്ച ശേഷമാണ് ഇന്ത്യൻ ടീം കോവളത്തെ ടീം ഹോട്ടലിലേക്ക് മടങ്ങിയത്. ഇന്നും ഇന്ത്യൻ ടീം പരിശീലനം നടത്തും. വിൻഡീസ് ടീം ഇന്നലെ പരിശീലനം നടത്തിയില്ല. അവർ നാളെയേ പരിശീലനത്തിനെത്തൂ എന്നാണ് അറിയിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, SPORTS, GREENFIELD STADIUM, INDVSWI, KARYAVATTOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360