SignIn
Kerala Kaumudi Online
Friday, 25 September 2026 1.40 AM IST

എച്ച്.എൽ.എൽ ഫാർമസി ശൃംഖല വിപുലീകരിക്കും

hll

4,500 ഫാർമസിസ്റ്റുകൾക്ക് അവസരം

തിരുവനന്തപുരം: റീട്ടെയിൽ ശൃംഖല വിപുലീകരിച്ച് 4,500 ഫാർമസിസ്‌റ്റുകൾക്ക് തൊഴിൽ നൽകാൻ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ്. പൊതുജനാരോഗ്യ രംഗത്ത് 15 വർഷം പൂർത്തിയാക്കിയ എച്ച്.എൽ.എൽ ഔട്ട്ലെറ്റുകളുടെ എണ്ണം 600ലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നു. 2011 സെപ്റ്റംബർ 26 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച ലൈഫ്‌കെയർ സെന്ററിലൂടെയാണ് റീട്ടെയിൽ രംഗത്തേക്ക് എച്ച്.എൽ.എൽ പ്രവേശിച്ചത്. പിന്നീട് 'എച്ച്.എൽ.എൽ ഫാർമസി ആൻഡ് സർജിക്കൽസ്' എന്ന് പുനർനാമകരണം ചെയ്തു. രാജ്യവ്യാപകമായി 340 ലധികം കേന്ദ്രങ്ങളിലൂടെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ എത്തിക്കുന്നുണ്ട്.
നിലവിൽ 863 വനിതകൾ ഉൾപ്പെടെ 2,000ത്തിനടുത്ത് ഫാർമസിസ്റ്റുകൾ എച്ച്.എൽ.എൽ ഫാർമസി ശൃംഖലയിൽ പ്രവർത്തിക്കുന്നു. ദേശീയ മിനറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ, കോൾ ഇന്ത്യ, ഈസ്റ്റേൺ കോൾഫീൽഡ്‌സ് തുടങ്ങിയ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ആശുപത്രികൾ, പോർട്ട് ട്രസ്റ്റ് ആശുപത്രികൾ എന്നിവയുമായി സഹകരിച്ചാണ് ശൃംഖല വിപുലീകരിക്കുന്നത്. താങ്ങാവുന്ന വിലയിൽ അവശ്യ ആരോഗ്യസേവനങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് എച്ച്.എൽ.എൽ ടെക്‌നിക്കൽ ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ബെന്നി ജോസഫ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HLL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360