മുംബയ്: വളരെ തന്ത്രപരമായ ഒരു നീക്കമെന്ന നിലയിൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് (ആർ.ആർ.വി.എൽ), ഇന്ത്യൻ എത്നിക് ഫാഷൻ ഡിസൈനർ കമ്പനിയായ, ഋതുകുമാറിന്റെ ഉടമസ്ഥതയിലുള്ള, റിതിക പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും വെളിപ്പെടുത്താത്ത ഒരു തുകയ്ക്ക് സ്വന്തമാക്കിയാതായി റിപ്പോർട്ട്. ഈ ഏറ്റെടുക്കലിലൂടെ ആർ.ആർ.വി.എല്ലിന് ഇപ്പോൾ റിതിക പ്രൈവറ്റ് ലിമിറ്റഡിന്റെ ഏകദേശം 52 ശതമാനം ഓഹരികളും സ്വന്തമായി. സ്വകാര്യ ഇക്വിറ്റി കമ്പനിയായ എവർസ്റ്റോണിന്റെ കൈവശമുണ്ടായിരുന്ന 35 ശതമാനം ഓഹരിയും ഈ ഏറ്റെടുക്കലിൽ ഉൾപ്പെടുന്നു.
മനീഷ് മൽഹോത്രയുടെ എം.എം സ്റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാഷൻ ഡിസൈനർ കമ്പനിയുടെ 40 ശതമാനം ഓഹരികൾ റിലയൻസ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. ഇന്ത്യൻ ഡിസൈനർ വെയർ ബ്രാൻഡുകളിലെ ഈ നിക്ഷേപങ്ങൾ റിലയൻസ് റീറ്റെയിലിന്റെ ഈ രംഗത്തുള്ള പ്രാതിനിധ്യം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും അതിന്റെ എല്ലാ റീട്ടെയിൽ ബിസിനസുകളുടെയും ഉടമസ്ഥാവകാശമുള്ള കമ്പനിയുമാണ് ആർ.ആർ.വി.എൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |