കരുനാഗപ്പള്ളി : വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച 5 ലിറ്റർ ചാരായവും 20 ലിറ്റർ കോടയും കണ്ടെടുത്തു. ആദിനാട് തെക്ക് മുറിയിൽ മഹാരാഷ്ട്ര സുനാമി കോളനിയിൽ പറപ്പുഴത്ത് വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ഗീതകുമാറിന്റെ( 52) വീട്ടിൽ നിന്നാണ് കോടയും ചാരായവും പിടിച്ചത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നിർദ്ദേശാനുസരണം പ്രിവന്റീവ് ഓഫീസർ പി. എൽ. വിജിലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഗീത കുമാറിന് വേണ്ടി എക്സൈസ് അന്വേഷണം ഉർജ്ജിതപ്പെടുത്തി. പരിശോധനയിൽ
സജികുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, കിഷോർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |