കോഴിക്കോട്: ചെറുവണ്ണൂരിലെ ജിഷ്ണുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നൽകി. വീടിന്റെ പരിസരത്ത് വെച്ച് 26 -04- 2022 ന് രാത്രി പൊലീസ് ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ജിഷ്ണു കൊല്ലപ്പെടുകയായിരുന്നുവെന്ന് കുടുംബം. ജിഷ്ണുവിന്റെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തിലുടനീളം കേസ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് നടത്തിയത്.
കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ ഏത് വിധേനയും സംരക്ഷിക്കാനാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ശ്രമിച്ചത്. പൊലീസ് സംവിധാനങ്ങൾ അന്വേഷിച്ചാൽ നീതി കിട്ടില്ലെന്നും സി.ബി.ഐ. അന്വേഷണത്തിൽ മാത്രമേ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും കുടുംബം പറഞ്ഞു. വാത്താസമ്മേളനത്തിൽ എൻ. സരേഷ് (ജിഷ്ണുവിന്റെ പിതാവ്), എൻ. ഗീത (ജിഷ്ണുവിന്റെ മാതാവ്), ഗംഗാധരൻ പന്തീരങ്കാവ്, ഗണേശൻ പന്തീരങ്കാവ്, ഗിരീഷ് പന്തീരങ്കാവ്, വാസദേവൻ ചെറുവണ്ണൂർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |