SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

പ്രവാസികൾക്ക് ആശ്വാസം,​ സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ

Increase Font Size Decrease Font Size Print Page
kk

റിയാദ്: പ്രവാസികൾക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി എയർ ഇന്ത്യ. ഈ മാസം അവസാനം മുതൽ സൗദിയിലേക്കും തിരിച്ചും സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഒക്ടോബര്‍ 31 മുതലാണ് ഇന്ത്യ-സൗദി സര്‍വീസുകള്‍ ആരഭിക്കുക. . റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ ട്വിറ്ററിൽ അറിയിച്ചു.

എന്നാല്‍, ഇന്ത്യയിലെ ഏതെല്ലാം വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍ ഉണ്ടാവുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഒക്ടോബര്‍ 31 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ 26 വരെയുള്ള ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റുകള്‍ വഴിയോ ഏജന്റുകള്‍ വഴിയോ ടിക്കറ്റുകള്‍ എടുക്കാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

TAGS: NEWS 360, GULF, GULF NEWS, AIR INDIA, SAUDI FLIGHT SERVICE, GULF NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY