SignIn
Kerala Kaumudi Online
Thursday, 17 September 2026 10.47 PM IST

ഫസ്റ്റ്‌ബെൽ ക്ലാസിന് സമയമാറ്റം

first-bell

തിരുവനന്തപുരം: സ്കൂൾ തുറക്കുന്ന നവംബർ ഒന്നുമുതൽ കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റം. പ്ലസ് ടു രാവിലെ 8 മുതൽ 11 വരെയായിരിക്കും. രാത്രി 7.30 മുതൽ 10.30 വരെ പുനഃസംപ്രേഷണം ചെയ്യും.

പ്രീപ്രൈമറി- കിളിക്കൊഞ്ചൽ രാവിലെ 11നാണ്. എട്ടാം ക്ലാസുകാർക്ക് രണ്ട് ക്ലാസുകൾ 11.30 മുതലും ഒൻപതാം ക്ലാസുകാർക്ക് മൂന്ന് ക്ലാസുകൾ ഉച്ചയ്ക്ക് 12.30 മുതലും സംപ്രേഷണം ചെയ്യും.

ഉച്ചയ്ക്കുശേഷമാണ് ഒന്നു മുതൽ ഏഴുവരേയും പത്തിന്റെയും ക്ലാസുകൾ. ഉച്ചയ്ക്ക് 2, 2.30, 3, 3.30, 4, 4.30, 5.00 എന്നീ സമയങ്ങളിലാണ് യഥാക്രമം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസ് വൈകിട്ട് 5.30 മുതൽ 7.00 വരെ. പത്തിലെ 3 ക്ലാസുകളും അടുത്ത ദിവസം രാവിലെ 6.30 മുതൽ പുനഃസംപ്രേഷണം.

കൈറ്റ് വിക്ടേഴ്സ് പ്ലസിൽ തൊട്ടടുത്ത ദിവസം മുഴുവൻ ക്ലാസുകളുടെ പുനഃസംപ്രേഷണമുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം രാവിലെ 8 മുതൽ 9.30 വരെ പത്താം ക്ലാസും വൈകിട്ട് 3.30 മുതൽ 6.30 വരെ പ്ലസ് ടു ക്ലാസുകളും. എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് ഒന്നിനും 2 മണിയ്ക്കും ആയിരിക്കും. ഒന്നു മുതൽ ഏഴുവരെ ക്ലാസുകാർക്ക് അരമണിക്കൂർ വീതമുള്ള ക്ലാസുകൾ രണ്ടാം ചാനലിൽ തുടർച്ചയായി രാവിലെ 9.30 മുതൽ 12.30 വരെ പുനഃസംപ്രേഷണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRSTBELL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA