ആലപ്പുഴ: ആരോഗ്യ വകുപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് 20ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. സർക്കാർ അംഗീകൃത ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സ്/ പാരാമെഡിക്കൽ രജിസ്ട്രേഷൻ ആണ് ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയ്ക്കുവേണ്ട യോഗ്യത. ഡിഗ്രിയും പി.ജി.ഡി.സി.എ/ ഡി.സി.എയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ പരിഗണിക്കുക.പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഇന്ന് വൈകിട്ട് അഞ്ചു വരെ alpycovidbrigade@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ നൽകാം.യോഗ്യരായവർക്ക് 20ന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യതാ രേഖകളുടെ അസലും പകർപ്പും തിരിച്ചറിയൽ രേഖകളുമായി ഹാജരാകണം. ഫോൺ: 0477 2251650
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |