SignIn
Kerala Kaumudi Online
Sunday, 20 September 2026 10.40 PM IST

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 5144, മരണം 28

covid

തിരുവനന്തപുരം: ഇന്ന് 4741 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളിലെ ഇന്നത്തെ രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകൾ പരിശോധിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളുണ്ട്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,088 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,59,297 പേര്‍ വീടുകളിലും 4791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 48,501 കൊവിഡ് കേസുകളില്‍, 7.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 526 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,679 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 315 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5144 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 866, കൊല്ലം 354, പത്തനംതിട്ട 67, ആലപ്പുഴ 184, കോട്ടയം 500, ഇടുക്കി 294, എറണാകുളം 662, തൃശൂര്‍ 512, പാലക്കാട് 178, മലപ്പുറം 208, കോഴിക്കോട് 781, വയനാട് 105, കണ്ണൂര്‍ 348, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 48,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,40,528 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID19, KERALA COVID, COVID UPDATE, DAILY COVID, COVIDDEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA