SignIn
Kerala Kaumudi Online
Saturday, 19 September 2026 2.48 PM IST

കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്കരണം ഉടൻ:ആന്റണി രാജു

ksrtc

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണം ഒന്നുരണ്ട് ആഴ്‌ചയ്ക്കകം നടപ്പിലാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരളയുടെ സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാർ ഉന്നയിക്കുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കും. പക്ഷേ അതോടൊപ്പം മാനേജ്‍മെന്റോ സർക്കാരോനിർദ്ദേശിക്കുന്ന കാര്യങ്ങൾ ജീവനക്കാർ അംഗീകരിക്കേണ്ടി വരും. പൊതുജന സേവന സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്ക് ലാഭം മാത്രം നോക്കി പ്രവർത്തിക്കാനാവില്ല. അതിനെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നഷ്ടം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തവണ കെ.എസ്.ആർ.ടി.സിയിൽ പ്രൊഫഷണലുകൾ മാത്രമുള്ള ബോർഡ് രൂപീകരിക്കാനായി. ജീവനക്കാർക്ക് പരിശീലനം നൽകാനുള്ള പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. മുതിർന്ന പത്രപ്രവർത്തകർക്ക് കെ.എസ്.ആർ.ടി.സിയിൽ പാസ് അനുവദിക്കുന്ന കാര്യം സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി. പ്രതാപചന്ദ്രൻ,സെക്രട്ടറി എ. മാധവൻ, എം. ബാലഗോപാൽ, കെ.ജെ. മത്തായി, പി. പി. മുഹമ്മദ് കുട്ടി, ടി. ശശിമോഹൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTHONY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA