SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.35 PM IST

കുവൈറ്റ് നാഷണൽ ഗാർഡ്സിൽ നോർക്ക റൂട്ട്സ് വഴി നിയമനം

p

തിരുവനന്തപുരം: കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന കുവൈറ്റ് നാഷണൽ ഗാർഡ്സിൽ ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷൻമാരിൽ നിന്ന് നോർക്ക് റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈറ്റ് സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം.ജനറൽ പ്രാക്ടീഷണർ, ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, യൂറോളജിസ്റ്റ് (സർജറി), കാർഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ.എൻ.ടി, ഡെർമറ്റോളജി, റേഡിയോളജി, റെസ്പിറേറ്ററി മെഡിസിൻ, അലർജി സ്‌പെഷ്യലിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഒഫ്ത്താൽമോളജിസ്റ്റ്, ഓർത്തോപീഡിക്സ്, എമർജൻസി മെഡിസിൻ, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിൻ എന്നിവയിലാണ് ഡോക്ടർമാരുടെ ഒഴിവുകൾ. 1100 മുതൽ 1400 വരെ കുവൈറ്റി ദിനാർ ശമ്പളം ലഭിക്കും. വിശദവിവരങ്ങൾക്ക് +91 94473 39036.
ഫാർമസിസ്റ്റ്, ബയോ മെഡിക്കൽ എൻജിനിയർ, ഫിസിയോ തെറാപ്പിസ്റ്റ് , ഡയറ്റീഷ്യൻ, നഴ്സ് കാറ്റഗറികളിലാണ് മറ്റ് ഒഴിവുകൾ. ശമ്പളം 500-800 കുവൈറ്റി ദിനാർ. ഒഴിവുകളിലേക്ക് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org. ഫെബ്രുവരി 3 ആണ് അവസാന തീയതി .ടോൾ ഫ്രീ നമ്പർ. 1800 425 3939, ഇമെയിൽ : rmt5.norka@kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NORKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA