SignIn
Kerala Kaumudi Online
Wednesday, 08 July 2026 4.53 AM IST

അലമാര ആൽബം; 'ചിത്രക്കൂട്' ഉദ്ഘാടനം ചെയ്തു

album

തൃശൂർ: അലമാരയ്ക്കുള്ളിലെ കല്യാണആൽബം 'ചിത്രക്കൂട്' മെർലിൻ ഇന്റർനാഷണൽ ഹോട്ടലിൽ സേഫ് ആൻഡ് സ്‌ട്രോംഗ് ബിസിനസ് കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ആൻഡ് എം.ഡി ഡോ. പ്രവീൺ റാണയും ഭാര്യ വായനചന്ദ്രനും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട് നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ലക്ഷ്വറി കസ്റ്റമൈസ്ഡ് ഇക്കോ ഫ്രണ്ട്‌ലി വുഡൻ വെഡിംഗ് ആൽബം വധൂവരന്മാർക്ക് കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.

സിനിമാസംവിധായകൻ എൻ.എം. ബാദുഷ, രാഷ്ട്രീയ പ്രവർത്തകൻ സന്ദീപ് ജി. വാര്യർ, ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം, ഇൻഡോട്ട് സ്റ്റുഡിയോ ആൽബം മേക്കർ പ്രവീൺ എന്നിവർ ആശംസകൾ നേർന്നു. ഈട്ടിത്തടിയിൽ തീർത്ത അലമാര ആൽബത്തിനുള്ളിൽ നാല് അറകളാണുള്ളത്. ആൽബം, പെൻഡ്രൈവ്, ഹാർഡ് ഡിസ്‌ക് എന്നിവ വയ്ക്കാനുള്ളതാണിത്. അലമാരയിലെ ക്യു.ആർ കോഡ് ഉപയോഗിച്ച് സ്‌കാൻ ചെയ്ത് ഫോട്ടോസും വീഡിയോസും കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഇൻഡോട്ടാണ് കല്യാണ ആൽബം നിർമ്മിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALBUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA