SignIn
Kerala Kaumudi Online
Saturday, 26 September 2026 6.24 PM IST

തെക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതച്ചുഴി, അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റും ശക്തം; കേരളത്തിൽ വരും ദിവസങ്ങളിലും മഴ കനക്കും

rain

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരാൻ സാദ്ധ്യത. തെക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും, അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതും കേരളത്തിൽ അതിശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മേയ് 17 മുതൽ 20 വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് നിലനിൽക്കുന്ന മഴ മുന്നറിയിപ്പുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.

ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരത്തും പാലക്കാടും യെല്ലോ അലർട്ടാണ്.

അതേസമയം, തെക്കൻ ആൻഡാമാൻ കടലിലും, നിക്കോബർ ദ്വീപ് സമൂഹങ്ങളിലും, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും കാലവർഷം ഇന്ന് എത്തിച്ചേരാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN, RAIN ALERT, KERALA, KARNATAKA, TRIVANDRUM, ERNAKULAM, KOZHIKODE, KANNUR, KOLLAM, PALAKKAD, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA