SignIn
Kerala Kaumudi Online
Wednesday, 09 September 2026 11.17 AM IST

എയിംസ്   തലസ്ഥാനത്ത്   തന്നെ   വേണമെന്ന്   ബി ജെ പി,  അനുമതി  നൽകില്ലെന്ന്  മേയർ  ആര്യാ  രാജേന്ദ്രൻ

arya

തിരുവനന്തപുരം:സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച എയിംസ് തിരുവനന്തപുരം ജില്ലയിൽ തന്നെ വേണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കൗൺസിലിൽ പ്രമേയം പാസാക്കണമെന്ന ബി ജെ പിയുടെ ആവശ്യത്തെ മേയർ ആര്യാ രാജേന്ദ്രൻ തള്ളി. സംസ്ഥാന സർക്കാർ മറ്റൊരു തീരുമാനമെടുത്തതിനാൽ പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്നായിരുന്നു മേയറുടെ നിലപാട്. പ്രമേയം വാക്കാൽ അവതരിപ്പിക്കാമെന്നും കൗൺസിൽ ഏക കണ്ഠമായി പാസാക്കണമെന്നുമായിരുന്നു നോട്ടീസ് നൽകിയ പി അശോക് കുമാർ ആവശ്യപ്പെട്ടത്.

സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് എയിംസ് സ്ഥാപിക്കുന്നതാണ് നല്ലതെന്നായിരുന്നു സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി കെ അനിൽ പറഞ്ഞത്. കേന്ദ്രസർക്കാർ ഇടപെട്ട് തിരുവനന്തപുരത്ത് അനുവദിച്ചാൽ അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംസ്ഥാന സർക്കാർ എയിംസ് സ്ഥാപിക്കാൻ ഇപ്പോൾ കോഴിക്കോട്ടാണ് സ്ഥലം കണ്ടെത്തിയതെന്നും ഇത് കേരളത്തിന്റെ മദ്ധ്യ ഭാഗത്ത് അല്ലെന്നും ബി ജെ പി കക്ഷി നേതാവ് എം ആർ ഗോപൻ ചൂണ്ടിക്കാട്ടി.

എയിംസ് ജില്ലയിൽ തന്നെ വേണമെന്നായിരുന്നു യു ഡി എഫിന്റെയും നിലപാട്. ഉമ്മൻചാണ്ടി സർക്കാർ എയിംസ് സ്ഥാപിക്കാൻ തിരുവനന്തപുരത്ത് സ്ഥലം കണ്ടെത്തിയതാണെന്നും അതിനാൽ തലസ്ഥാനത്തുതന്നെ സ്ഥാപിക്കണമെന്നായിരുന്നു യു ഡി എഫ് കക്ഷിനേതാവ് പി പത്മകുമാർ പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAYOR, DENIED PERMISSION, BJP RESOLUTION, AIMS, TRIVANDURM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA