തിരുവനന്തപുരം: കണ്ണൂരിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി പൊതുതിരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പേര് ചേർക്കുന്നതിന് നാല് വരെ www.lsgelection.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. അന്തിമപട്ടിക ജൂലായ് 18 ന് പ്രസിദ്ധീകരിക്കും. പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺലൈനായി അപേക്ഷിക്കണം. മുനിസിപ്പാലിറ്റി ഓഫീസിലും താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും കരട് പട്ടിക പ്രസിദ്ധീകരിക്കും. കമ്മിഷന്റെ വെബ്സൈറ്റിലും ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |