മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ആദിത്യ കരികാലൻ എന്ന കഥാപാത്രമായി എത്തുന്ന വിക്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്തംബർ 30ന് തിയേറ്ററിൽ എത്തും. ഇന്ത്യയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ്. 500 കോടിയാണ് ബഡ്ജറ്റ്.
ചെക്കാ ചിവന്ത വാനത്തിനുശേഷം 4 വർഷം കഴിഞ്ഞു പുറത്തിറങ്ങുന്ന മണിരത്നം ചിത്രം കൂടിയാണ്. റഹ്മാൻ, പ്രഭു, ശരത്കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, റിയാസ് ഖാൻ, െഎശ്വര്യ റായ്, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, ഐശ്വര്യ ലക്ഷ്മി, ശോഭിത ദുലിപാല, ജയചിത്ര തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു.
മണിരത്നവും ബി. ജയമോഹനും ചേർന്നാണ് രചന. എ.ആർ. റഹ്മാനാണ് സംഗീതം. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലാണ് ചിത്രം എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |