SignIn
Kerala Kaumudi Online
Wednesday, 14 October 2026 9.29 PM IST

ഈ പിറന്നാൾ ആഘോഷിക്കണോ അതോ കരയണോ എന്നെനിക്ക് അറിയില്ല, വെെകാരികമായ കുറിപ്പുമായി സുപ്രിയ മേനോൻ

supriya

പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി നിർമാതാവ് സുപ്രിയ മേനോൻ. മരിച്ചുപോയ അച്ഛനെക്കുറിച്ചുള്ള ഓർമകളാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രതികരണം. അച്ഛൻ കൂടെയില്ലാത്ത ഈ പിറന്നാൾ ആഘോഷിക്കണോ കരയണോ എന്ന് തീരുമാനിക്കാൻ കഴിയുന്നില്ലെന്ന് സുപ്രിയ കുറിച്ചു. വിവാഹത്തിന്റെ തലേദിവസം അച്ഛനൊപ്പമെടുത്ത ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്.

പോസ്റ്റിന്റെ പൂർണരൂപം...

എന്റെ വീട്ടിൽ പിറന്നാൾ ദിനങ്ങൾ എന്നും വിശേഷപ്പെട്ടതാണ്. അച്ഛനും അമ്മയും എന്നെ ലോകത്തിന്റെ ഉന്നതിയിലെത്തിച്ചു. ഓരോ വർഷവും പുതിയ വസ്ത്രങ്ങൾ, സമ്മാനങ്ങൾ, കേക്ക്, മികച്ച ജന്മദിന പാർട്ടികൾ എന്നിവ എനിക്കായി അവർ ഒരുക്കി. ഞാൻ അവർക്ക് സ്പെഷ്യൽ ആണെന്ന് ഓരോ വർഷവും ഈ ദിവസത്തിൽ അവർ ഓർമ്മിപ്പിച്ചു. എന്നാൽ ഈ വർഷം, ഞാൻ സ്പെഷ്യലാണെന്ന് തോന്നിപ്പിച്ച ആ മനുഷ്യൻ എന്നോടൊപ്പമില്ല.

ഇന്നത്തെ ദിവസം ആഘോഷിക്കണോ അതോ നഷ്ടം താങ്ങാനാവാതെ ഇരുന്നു കരയണോ എന്ന് എനിക്കറിയില്ല. ഈ ചിത്രങ്ങൾ എന്റെ വിവാഹത്തിന്റെ തലേന്ന് എടുത്തതാണ്. എനിക്കിതു വരെയും ഡാഡിയുടെ മരണമുണ്ടാക്കിയ നഷ്ടം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ആശംസകൾ അറിയിച്ച് എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാം സ്നേഹം ഞാൻ കാണുന്നു. ഡാഡി എന്റെ പിറന്നാൾ ആഘോഷമാക്കിയിരുന്നതുപോലെ ആഘോഷിക്കാൻ ഞാൻ ശ്രമിക്കുകയാണ്'-സുപ്രിയ പറഞ്ഞു.

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPRIYA, INSTA POST, BIRTHDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY