ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമാണ് മുള. ഒറ്റ ദിവസം കൊണ്ട് 35 ഇഞ്ച് വരെ വളരുന്ന മുളകളുണ്ട്.ലോകത്തിലെ ഏറ്റവും ഉയരമുള്ള ഈയിനമാണ് ഡ്രാഗൺ ബാംബൂ.കേരളത്തിലും ഈ മുള ഉണ്ട്. 35 മീറ്റർ വരെയാണ് ഇത് ഉയരം വക്കുന്നത്. കൊല്ലം ജില്ലയിലെ പട്ടാഴിയിലെ ഒരു മുള ഗിന്നസ് വേൾഡ് റെക്കോർഡിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു.
മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് ബാംബൂ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 18 മുളദിനമായി ആചരിക്കുന്നു.
ജപ്പാനിലാണ് ഏറ്റവും കൂടുതൽ ആവശ്യങ്ങൾക്കായി മുളകൾ ഉപയോഗിക്കുന്നത്. വേരും ഇലയും തൊലിയും വിത്തുമെല്ലാം ഒൗഷധഗുണങ്ങളുള്ളതിനാൽ നാടൻ മരുന്നുകൾക്കും മറ്റും ഉപയോഗിക്കുന്നു.
പുല്ല് വർഗത്തിലെ ഏറ്റവും വലിയ സസ്യമാണ് മുള.മുളകൾ പൂക്കുമ്പോഴും ഉണ്ട് ഒരു സവിശേഷത. മുളങ്കാടുകൾ ഒരുമിച്ചാണ് പൂക്കുന്നത്. പൂക്കുന്നതോടെ ആ മുളകൂട്ടം ഉണങ്ങി നശിക്കും.
പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും. ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ.
പാവപ്പെട്ടവന്റെ തടി എന്നാണ് മുളയെ പറയുന്നത്. വളരെ പണ്ട് കാലം മുതലേ വീടുണ്ടാക്കാനും മറ്റും ഉപയോഗിച്ചിരുന്നു. മുളയരിയും മുളങ്കൂമ്പും ആഹാര വിഭവങ്ങളാണ്. മുള ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വ്യവസായങ്ങളിൽ ഒന്നാണ് കടലാസ് നിർമ്മാണം. പുല്ലു വർഗങ്ങൾ ഉൾപ്പെടുന്ന പോയേസിഎന്ന കുടുംബത്തിലേതാണ് മുള.
നദീതീരങ്ങളിൽ മുളകൾ നടുന്നത് തീരസംരക്ഷണത്തിനും മണ്ണൊലിപ്പ് തടയാനും സഹായിക്കും. ഉപ്പിനെ പ്രതിരോധിച്ചുവളരുന്ന ചില മുളയിനങ്ങളുണ്ട്. അവ തീരങ്ങളിൽ നട്ടുവളർത്തുന്നത് തീരസംരക്ഷണത്തിന് സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |