SignIn
Kerala Kaumudi Online
Friday, 04 September 2026 3.36 PM IST

പരീക്ഷയില്ല, ഉയർന്ന ശമ്പളത്തോടെ ജോലി നേടാം; 35 വയസ് കഴിയാത്തവർ ഉടൻ അപേക്ഷിക്കൂ

career
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്‌ട് ടെക്‌നിക്കൽ സപ്പോർട്ട് തസ്‌തികയിൽ തൊഴിലവസരം. സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഡെമോഗ്രാഫി, ഡാറ്റാ സയൻസ്, പബ്ലിക് ഹെൽത്ത്, എപ്പിഡെമിയോളജി, ക്ലിനിക്കൽ എപ്പിഡെമിയോളജി, ലൈഫ് സയൻസ് അല്ലെങ്കിൽ മറ്റേതെങ്കിലും അനുയോജ്യമായ വിഷയത്തിൽ ബിരുദവും സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ഡാറ്റാ മാനേജ്‌മെന്റ് അല്ലെങ്കിൽ റിസർച്ച് മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഡെമോഗ്രാഫി, ഡാറ്റാ സയൻസ്, പബ്ലിക് ഹെൽത്ത്, എപ്പിഡെമിയോളജി, ക്ലിനിക്കൽ എപ്പിഡെമിയോളജി, ലൈഫ് സയൻസ് അല്ലെങ്കിൽ മറ്റേതെങ്കിലും അനുയോജ്യമായ വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഡാറ്റാ സയൻസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ നാലുവർഷത്തെ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിലുള്ള പ്രവൃത്തിപരിചയം, എസ്‌എഎസ്, പൈത്തണ്‍ തുടങ്ങി സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്‌വെയറുകളിലുള്ള അറിവ്, ബയോസ്റ്റാറ്റിസ്റ്റിക്സിലുള്ള അറിവ്, ഡാറ്റാ മാനേജ്‌മെന്റ്, സയന്റിഫിക് റിപ്പോർട്ട് റൈറ്റിംഗ് എന്നിവയിലുള്ള പ്രവൃത്തിപരിചയവും ആവശ്യമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 28,000 രൂപ ശമ്പളമായി ലഭിക്കും. ഒപ്പം 20 ശതമാനം എച്ച്ആർഎയും ലഭിക്കും. 35 വയസ് വരെയുള്ളവർക്കാണ് അവസരം. സെപ്‌തംബർ 15 രാവിലെ 10.30 നാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rect.sctimst.ac.in സന്ദർശിക്കാവുന്നതാണ്.

English Summary

Sree Chitra Tirunal Institute for Medical Sciences and Technology is offering a Project Technical Support position. Candidates with relevant qualifications and experience in statistics, data science, public health, or related fields can apply. The selected candidate will receive ₹28,000 plus 20% HRA. Applicants up to 35 years can attend the interview on September 15.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCTIMST JOBS, PROJECT TECHNICAL SUPPORT JOB, SREE CHITRA TIRUNAL INSTITUTE, SCTIMST RECRUITMENT, SCTIMST JOB VACANCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+