SignIn
Kerala Kaumudi Online
Thursday, 03 September 2026 4.37 PM IST

വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് കോളേജിൽ വിവിധ കോഴ്‌സുകളിൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

application
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ വിവിധ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സി.എൻ.സി. മെഷീൻ ഓപ്പറേഷൻ ആൻഡ് പ്രോഗ്രാമിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: 8075289889, 9495830907 നമ്പറുകളിൽ ബന്ധപ്പെടാം.

കേരള മീഡിയ അക്കാദമിയിൽ സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിന്റെ പുതിയ ബാച്ചിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. സെപ്തംബർ ഏഴ് മുതൽ 11 വരെയാണ് സ്‌പോട്ട് അഡ്മിഷൻ നടക്കുക.

അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. പ്രായപരിധി ഇല്ല. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. സൗണ്ട് എൻജിനീയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റിംഗ്, വോയിസ് മോഡുലേഷൻ എന്നീ വിഷയങ്ങൾ ചേർന്നതാണ് കോഴ്‌സ്. സർക്കാർ അംഗീകൃത ഡിപ്ലോമയാണ്. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തെ സെന്ററിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744844522 നമ്പറിൽ ബന്ധപ്പെടാം.

English Summary

Vattiyoorkavu Central Polytechnic College invites applications for diploma courses in Computer Application and CNC Machine Operation. Concurrently, the Kerala Media Academy's Thiruvananthapuram centre will hold spot admissions from September 7-11 for its government-approved Diploma in Audio Production. Plus Two pass is required for the 2.5-month course.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ITI APPLICATION, ITI ADMISSION, ITI APPLICATIONS INVITED, VATTIYOORKAVU POLYTECHNIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+