തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐ പ്രവേശനത്തിൽ സംസ്ഥാന യുവജനോത്സവ വിജയികൾക്ക് പ്രത്യേക ബോണസ് മാർക്ക് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മുൻപ് നിലവിലുണ്ടായിരുന്ന 'പേഴ്സന്റേജ് ഗ്രേസ് മാർക്ക്' രീതി ഒഴിവാക്കിക്കൊണ്ടാണ് തൊഴിലും നൈപുണ്യവും- വ്യവസായിക പരിശീലന വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഐടിഐ അഡ്മിഷന് അപേക്ഷിക്കുമ്പോൾ സംസ്ഥാന യുവജനോത്സവ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുപ്രകാരം യുവജനോത്സവത്തിൽ 'എ' ഗ്രേഡ് നേടുന്ന അപേക്ഷകർക്ക് 10 മാർക്കും 'ബി' ഗ്രേഡ് നേടുന്നവർക്ക് അഞ്ച് മാർക്കും ബോണസായി ലഭിക്കും.
സ്റ്റേറ്റ് സ്കിൽ ഡെവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് കമ്മിറ്റിയുടെ (SSDEC) യോഗതീരുമാനത്തിന്റെയും ട്രെയിനിംഗ് ഡയറക്ടറുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് പ്രോസ്പെക്ടസിൽ തക്കതായ ഭേദഗതികൾ വരുത്തിക്കൊണ്ട് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
The Kerala government has decided to award bonus marks to State Youth Festival winners applying for ITI admissions. Applicants with an A grade will receive 10 bonus marks, while those with a B grade will get five marks. The new system replaces the earlier percentage-based grace mark scheme.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |