SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.47 PM IST

'ഒന്നിനും കൊള്ളില്ലെന്ന് കളിയാക്കപ്പെട്ടവരിൽ പലരും ഈ ലോകത്തെ മാറ്റിമറിച്ചവരാണ് നിധിമോളേ...'കൊച്ചുമിടുക്കിക്ക് മന്ത്രിയപ്പൂപ്പന്റെ കുറിപ്പ്

Increase Font Size Decrease Font Size Print Page
nidhi-mol

തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് സഹപാഠി കളിയാക്കിയതിനെക്കുറിച്ച് കഥയെഴുതിയ കൊച്ചുമിടുക്കിക്ക് 'മന്ത്രി ആപ്പൂപ്പന്റെ' കുറിപ്പ്. ' ഒന്നിനും കൊള്ളില്ലെന്ന് കളിയാക്കപ്പെട്ടവരിൽ പലരും ഈ ലോകത്തെ മാറ്റിമറിച്ചവരാണ്' എന്ന അടിക്കുറിപ്പോടെയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൊച്ചുമിടുക്കിയെഴുതിയ കഥ ഫേസ്‌ബുക്കിൽ പങ്കുവച്ചത്.


"ഒരു സ്‌കൂളിൽ ഒരു കുട്ടിയുണ്ട്. നല്ല മിടുക്കിക്കുട്ടി. പേര് നിധി എം എ. ഒരു ദിവസം ഒരു കുട്ടി പറഞ്ഞു നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലായെന്ന്. നിധിയാണെങ്കിൽ ടീച്ചറിന്റെ അടുത്ത് പറഞ്ഞു. ടീച്ചർ കുട്ടിയെ വഴക്കു പറഞ്ഞു. എന്നിട്ട് എല്ലാ കാര്യവും ശരിയാക്കി. ഈ നിധിയാരാണെന്ന് അറിയണ്ടേ.. ഈ കഥയെഴുതുന്ന കുട്ടിതന്നെ."- എന്നായിരുന്നു നിധി ഒരു കടലാസിൽ കുറിച്ചത്.

മകൾ എഴുതിയ കഥ അമ്മ അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് വൈറലാകുകയും ചെയ്തു. കൊച്ചുകഥാകാരിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

TAGS: KIDS, MINISTER V SIVANKUTTY, FB POST, NIDHI MOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY