SignIn
Kerala Kaumudi Online
Thursday, 24 September 2026 6.42 AM IST

കുമാരിക ഹെയർ ഓയിൽ ഹീൽ കേരള വിപണിയിലെത്തിക്കും

hair
കുമാരിക ഹെയർ ഓയിൽ ഹീൽ

കൊച്ചി: ശ്രീലങ്കയിലെ പ്രമുഖ മരുന്നു വിതരണ കമ്പനിയായ ഹേമാസ് ഫാർമസ്യൂട്ടിക്കൽസിന്റെ ഉത്പന്നങ്ങൾ കേരളത്തിലെ പ്രമുഖ എഫ്. എം. സി​.ജി കമ്പനിയായ ഹീൽ എന്റർപ്രൈസസ് കേരള വിപണിയിലെത്തിക്കുന്നു. ഇത് സംബന്ധിച്ച് ഹേമാസ് ഫാർമസ്യൂട്ടിക്കൽസുമായി ഹീൽ ധാരണയിലെത്തി. 2023 ജനുവരിയോടെ കുമാരിക ഹെയർ ഓയിൽ കേരള വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ശ്രീലങ്കയിൽ പതിറ്റാണ്ടുകളായി വിശ്വാസമാർജിച്ച കുമാരിക ഉത്പന്നങ്ങൾ കേശസംരക്ഷണത്തിന് പേരുകേട്ടതാണ്. ആദ്യഘട്ടത്തിൽ കുമാരിക ഹെയർ ഓയിലാണ് കേരള വിപണിയിൽ എത്തിക്കുകയെന്ന് ഹീൽ എം.ഡി രാഹുൽ മാമ്മൻ പറഞ്ഞു.

1948ലാണ് ഹേമാസ് ഗ്രൂപ്പ് മരുന്നു വിതരണ രംഗത്തേക്ക് കടക്കുന്നത്. ശ്രീലങ്കൻ മാർക്കറ്റിന് പുറമേ ബംഗ്ലാദേശിലും നേപ്പാളിലും പശ്ചിമ ബംഗാളിലും മ്യാൻമറിലും ഹേമാസ് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. 70 വർഷത്തെ പാരമ്പര്യമുള്ള ശ്രീലങ്കയിലെ ഏറ്റവും പഴക്കം ചെന്ന കമ്പനികളിലൊന്നായ ഹേമാസ് ഹോൾഡിംഗ്‌സ് പി.എൽ.സിയുടെ ഭാഗമാണ് ഹേമാസ് മാനുഫാക്ചറിംഗ് (പ്രൈവറ്റ്) ലിമിറ്റഡ്. രാജ്യത്തിനകത്ത് എഫ്. എം. സി​.ജി , ഹെൽത്ത് കെയർ, ഫാർമസ്യൂട്ടിക്കൽസ്, ഗതാഗതം, വിനോദം, ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ ഹേമാസ് മുൻനിരക്കാരാണ്.

വിപുലീകരണ പദ്ധതികളുടെ ഭാഗമായി, ലോറ സോപ്‌സ്, ഒറോക്ലാൻക്‌സ് എന്നീ രണ്ട് എഫ്എംസിജി സ്ഥാപനങ്ങളുടെ ഏറ്റെടുക്കൽ കമ്പനി അടുത്തിടെ പൂർത്തിയാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360