തിരുവനന്തപുരം : റിട്ട. ഡിവൈ.എസ്.പി കാര്യവട്ടം മാനസിയിൽ കെ. നിർമ്മലൻ (69) നിര്യാതനായി. തിരുവനന്തപുരം സിറ്റിയിലും റൂറലിലും ക്രൈംബ്രാഞ്ചിലും എസ്.ഐ, സി.ഐ ,ഡിവൈ.എസ്.പി റാങ്കുകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള നിർമ്മലൻ 2007ൽ പൊലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിൻസിപ്പലായാണ് വിരമിച്ചത്. വിരമിച്ചശേഷം ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. ഭാര്യ : ഹേമലത (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ). മക്കൾ : ജയദേവൻ.എൻ(ജപ്പാൻ), ജയകൃഷ്ണൻ.എൻ(ടെക്നോപാർക്ക്). മരുമക്കൾ : നിമ്മിരാജ്, ആതിര. സഞ്ചയനം 9ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |