SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.49 AM IST

പ്രളയം എന്ന പ്രതിഭാസം

a

പ്രളയം ഒരു ഒറ്റ​പ്പെട്ട സംഭ​വ​മ​ല്ല. സമു​ദ്ര​ത്തി​ലെയും അന്ത​രീ​ക്ഷ​ത്തിലെയും പ്രതി​ഭാ​സ​ങ്ങൾ, സ്ഥൂലതല​ങ്ങ​ളി​ലുള്ള മേഘ ഭൗതി​ക​ശാ​സ്ത്രം, ഭൂപ്ര​കൃ​തി, ജല​ശാ​സ്ത്രം, ഭൂവി​നി​യോഗം എന്നിവ ഒരു ചങ്ങ​ല​പോലെ ബന്ധ​പ്പെട്ട് പ്രവർത്തി​ക്കു​മ്പോൾ രൂപ​പ്പെ​ടുന്ന പ്രതി​ഭാ​സ​ത്തിന്റെ ഫല​മാ​ണ്. എൽനിനോ പോലുള്ള ആഗോളസമു​ദ്ര, അന്ത​രീക്ഷ ചാക്രികപ്രക്രിയ എങ്ങനെ പ്രാദേ​ശി​ക​മായ മേഘ​വി​സ്‌ഫോ​ട​ന​ങ്ങൾക്കും മിന്നൽ പ്രള​യ​ങ്ങ​ളി​ലേക്കും നയി​ക്കുന്നു എന്ന​തിന്റെ ഭൗതിക സംവി​ധാനം അറി​യേ​​​തു​ണ്ട്.

മദ്ധ്യ കിഴ​ക്കൻ ഭൂമദ്ധ്യ​രേഖ പസ​ഫിക് സമു​ദ്ര​ത്തിലെ പെറു എന്ന രാജ്യ​ത്തിന് സമീപം ഉപ​രി​തല താപ​നില സാധാ​ര​ണ​യിലും ഉയ​രുന്ന അവ​സ്ഥയാണ് എൽനി​നോ. എൻസോ എന്ന വലിയ ചാക്രിക സംവി​ധാ​ന​ത്തിന്റെ ഊഷ്മള ഘട്ട​മാ​ണ്. സാധാ​രണ രീതി​യിൽ പസ​ഫി​ക്കിലെ വാണിജ്യ കാറ്റു​കൾ ഊഷ്മള ജലത്തെ പടി​ഞ്ഞാ​റോ​ട്ടുള്ള ഇന്ത്യോ​നേഷ്യ ഭാഗ​ത്തേക്ക് തള്ളിനീക്കു​ന്നു. എൽനിനോ കാലത്ത് ഈ കാറ്റു​കൾ ദുർബ​ല​മായി ഊഷ്മള ജലം കിഴ​ക്കൻ പസ​ഫി​ക്കിലേക്ക് തിരി​ച്ചൊ​ഴു​കു​ന്നു. 2026 ഓഗസ്റ്റ്- ഒക്‌ടോ​ബർ കാല​യ​ളവിൽ ഭൂമദ്ധ്യരേഖാ പസ​ഫിക്കിലെ ശരാ​ശരി താപ​നില വ്യതി​യാനം ഏക​ദേശം 2.9 ഡിഗ്രി സെൽഷ്യസ് വരെ എത്തു​മെന്നും ഇവ നവം​ബറിൽ ഉച്ച​സ്ഥാ​യിയിൽ എത്തുമെന്നുമാണ് കരു​തു​ന്ന​ത്.

ഇത്തരം സമു​ദ്ര​താപവ്യതി​യാ​നത്തെ വാക്കർ സർക്കു​ലേ​ഷൻ എന്നാണ് അറി​യ​പ്പെ​ടു​ന്ന​ത്. ഇവ കിഴ​ക്കൻ ഇന്ത്യൻ മഹാ​സമുദ്ര​ത്തിന് മുക​ളിൽ ഉയർന്ന മർദ്ദവും മൺസൂൺ കാറ്റു​ക​ളുടെ ദൗർബ​ല്യവും ഉണ്ടാ​ക്കു​ന്നു. ഇതു​വഴി മൊത്തം മൺസൂൺ മഴ കുറ​യാൻ സാദ്ധ്യ​ത​യു​​ണ്ട്. അതേ​സ​മയം ഇതൊരു വൈരു​ദ്ധ്യ​മുള്ള ഫല​മാണ് നൽകു​ന്ന​ത്. ആകെ മഴ​ കുറ​യു​മ്പോഴും അന്ത​രീക്ഷ അസ്ഥി​രത വർദ്ധി​ക്കു​ന്ന​തി​നാൽ ഹ്രസ്വ​കാല അതി​ തീ​വ്ര​മ​ഴ​യുടെ ആവൃത്തി കൂട്ടാനും സാദ്ധ്യത​യു​ണ്ട്.


ഭൗതികശാസ്ത്ര തത്വ​മ​നു​സ​രിച്ച് താപ​നില ഒരു ഡിഗ്രി സെൽഷ്യസ് ഉയരു​മ്പോൾ അവയ്ക്ക് ഉൾക്കൊ​ള്ളാൻ കഴി​യുന്ന ജല​ബാ​ഷ്പ​ത്തിന്റെ അളവ് ഏകദേശം ഏഴു​ശ​ത​മാനം വർദ്ധി​ക്കു​ന്നു. ഇത് ക്ലോഷ്വസ് ക്ലാപ​റോൻ പ്രഭാവം എന്ന​റി​യ​പ്പെ​ടു​ന്നു. എൽനിനോ ആഗോ​ള​താ​പനം കൂട്ടു​ന്ന​തി​നാൽ ഈ തത്വ​പ്ര​കാരം അന്ത​രീ​ക്ഷ​ത്തിൽ കൂടു​തൽ ഈർപ്പം സംഭ​രി​ക്ക​പ്പെ​ടു​കയും അവ ഒരു നിശ്ചിത ട്രിഗ​റിനെ തുടർന്ന് ഒറ്റ​യ​ടിക്ക് പുറ​ന്ത​ള്ള​പ്പെ​ടാ​നുള്ള സാദ്ധ്യത കൂട്ടു​കയും ചെയ്യു​ന്നു. എൽനി​നോയ്ക്ക് ഉപ​രി​യായി ഇന്ത്യൻ ഓഷ്യൻ ഡൈപോൾ അഥവാ ഇന്ത്യൻ മഹാ​സ​മുദ്ര ദ്വിധ്രുവ പ്രതി​ഭാസം ഈ സീസ​ണു​ക​ളിൽ രൂപ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഇന്ത്യൻ മഹാ​സ​മു​ദ്ര​ത്തിന്റെ പടി​ഞ്ഞാ​റൻഭാഗം ചൂടു​പി​ടി​ക്കു​കയും കിഴ​ക്കൻഭാഗം തണു​ക്കു​കയും ചെയ്താൽ പോസി​റ്റീ​വായും തിരി​ച്ചാ​യാൽ നെഗ​റ്റീ​വായും തുല്യ​മാ​യാൽ ന്യൂട്ര​ലായും കണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഈ രണ്ട് സമു​ദ്ര​ഘ​ട​ക​ങ്ങളും ഒന്നിച്ച് പ്രവർത്തി​ച്ചാൽ അറ​ബി​​ക്ക​ട​ലിൽനിന്നും ബംഗാൾ ഉൾക്ക​ട​ലിൽ നിന്നു​മുള്ള ഈർപ്പ ഗതാ​ഗതം ക്രമ​ര​ഹി​ത​മാ​വു​കയും പ്രാദേ​ശി​ക​മായി അതി​തീവ്ര മഴയ്ക്കുള്ള അസം​സ്‌കൃത ഇന്ധനം വർദ്ധി​ക്കു​കയും ചെയ്യു​ന്നു.


മേഘ​വി​സ്‌ഫോ​ടനം
ഒരു മണി​ക്കൂ​റിൽ 100 മില്ലിമീറ്ററോ അധി​കമോ മഴ ഏക​ദേശം 20-30 ചതു​രശ്രകിലോ​മീ​റ്റർ വിസ്തൃ​തി​യിൽ പെയ്യു​ന്ന​തി​നെ​യാണ് മേഘ​വി​സ്‌ഫോ​ട​ന​മെന്ന് പറ​യു​ന്ന​ത്. രണ്ട് മണി​ക്കൂ​റിൽ 50 മില്ലി​മീ​റ്ററോ അധി​കമോ മഴ​പെ​യ്താൽ അവയെ ലഘു ​മേഘവിസ്‌ഫോ​ടനം എന്ന് പറയുന്നു. മേഘ​വി​സ്‌ഫോ​ട​ന​മുൾപ്പെ​ടെ​യുള്ള തുടർച്ച​യായ അതി തീവ്ര​മ​ഴ​ ഉൾപ്പെടെയാണ് മിന്നൽ പ്രള​യ​മായി മാറു​ന്ന​ത്.

ഭൂത​ല​ത്തിലെ ജല സ്വാംശീ​ക​രണ ശേഷി​യുടെ പരിധി കാരണം അതി​തീ​വ്രമഴയെ മണ്ണിന് ആഗി​രണം ചെയ്യാൻ കഴി​യു​ന്ന​തിനെക്കാൾ വേഗ​ത്തിലും കൂടു​തലും ഒരി​ടത്ത് എത്തി​യാൽ അധി​ക​ജലം ഉപ​രി​തല നീരൊ​ഴു​ക്കായി മാറു​ന്നു. തുടർച്ച​യായ മഴ​യിൽ അണ​ക്കെ​ട്ടു​ക​ളിൽ ജലസം​ഭ​ര​ണ​ശേ​ഷി​യുടെ പരിധി ആകു​മ്പോൾ സുരക്ഷ കാര​ണ​ങ്ങ​ളാൽ ഷട്ട​റു​കൾ തുറ​ക്കേണ്ടി​ വരും. ഇവ താഴ്ന്ന പ്രദേ​ശ​ങ്ങ​ളിൽ മിന്നൽ പ്രള​യ​മു​ണ്ടാക്കും. പശ്ചി​മഘട്ട​ത്തിലെ ഉയർന്ന പ്രദേ​ശ​ങ്ങ​ളിലെ മണ്ണിലെ ജല​സാ​ച്ചു​റേഷൻ ഒരു നിർണാ​യക പരിധി കഴി​യു​മ്പോൾ ചരിവ് സ്ഥിരത നഷ്ട​പ്പെട്ട് ഉരുൾപൊ​ട്ടൽ സംഭ​വി​ക്കാനും സാദ്ധ്യ​ത​യേ​റെ​യാ​ണ്.


മുന്ന​റി​യിപ്പും പ്രവ​ച​നവും

ഇന്ത്യയും കേര​ള​വു​മെല്ലാം ഉഷ്ണ​മേ​ഖലാ ആർദ്ര മൺസൂൺ കാലാവസ്ഥ പ്രദേ​ശ​ങ്ങ​ളി​ലാണ് വരു​ന്ന​ത്. വന​ങ്ങളും കടലും പർവ്വ​ത​ങ്ങ​ളു​മൊക്കെ ചേർന്ന ഭൂപ്ര​കൃ​തി​യാ​യ​തി​നാൽ കാലാ​വസ്ഥ പ്രവ​ച​ന​ത്തിനും പരി​മി​തി​യേ​റെയാ​ണ്. മുൻകാ​ല​ങ്ങ​ളിൽ സംസ്ഥാന അടി​സ്ഥാ​ന​ത്തി​ലാണ് കാലാ​വസ്ഥ പ്രവ​ച​നം. ഇപ്പോൾ ജില്ലാ​ടി​സ്ഥാ​ന​ത്തി​ലേക്ക് മാറി​യി​ട്ടു​​ണ്ട്. അപ്പോഴും പ്രശ്നം ജില്ല​ക​ളിലെ മിത​മായ മഴ അള​വു​കൾ വച്ച് ജില്ല​യ്ക്കാ​കെയുള്ള പ്രവ​ച​ന​മാണ് നട​ക്കു​ന്ന​ത്.

റെഡ്, ഓറ​ഞ്ച്, യെല്ലോ, ഗ്രീൻ അലർട്ടു​കൾ ഒക്കെ വിക​സി​പ്പി​ച്ചു​ണ്ടെങ്കിലും ജില്ല​യ്ക്കാ​കെ​യാണ് മുന്ന​റി​യിപ്പ് എന്ന പരിമി​തി​യു​മുണ്ട്. മാത്ര​മല്ല പ്രവ​ചനം സ്വിച്ചി​ട്ട​പോലെ നട​ക്കുന്ന കാര്യ​മ​ല്ല. സംസ്ഥാ​നത്ത് നിര​വധി സംവി​ധാ​ന​ങ്ങ​ളിൽ കാലാ​വസ്ഥ പഠി​ക്കു​ന്നു​ണ്ടെ​ങ്കിലും അവ തമ്മിൽ പല​പ്പോഴും കോ-​ഓർഡി​നേ​ഷ​നി​ല്ല.


നാം എന്തു ചെയ്യണം

ആഗസ്റ്റ് മാസം തുട​ങ്ങി​യിട്ടേ ഉള്ളൂ. ജൂണിൽ 66ഉം ജൂലാ​യിൽ 30 ശതമാ​നവും മഴ​യാണ് കുറ​വു​ണ്ടാ​യ​ത്. അതുൾപ്പെ​ടെ​യുള്ള മഴ ഒന്നിച്ചു വന്നാൽ ഗതിമാറും. കുറഞ്ഞ സ്ഥല​ങ്ങ​ളിൽ ചെറിയ ഇട​വേ​ള​ക​ളിൽ വലിയ മഴ​യെ​ന്ന​താണ് പുതിയ രീതി. 120 ദിവസം കൊണ്ട് കി​ട്ടേണ്ട​ മഴ 30 മുതൽ 60 ദിവസം കൊണ്ട് കിട്ടി​യാൽ നമുക്ക് താങ്ങാ​നാ​വി​ല്ല. മാറുന്ന കാലാ​വ​സ്ഥ​യ്ക്ക​നു​സ​രിച്ച് നാം മാറേണ്ടതുണ്ട്. സൂക്ഷ്മ​കാ​ലാ​വസ്ഥ മാറി​യ​താണ് ഇനി കേര​ള​ത്തിന്റെ നോർമൽ എന്ന സത്യം എല്ലാ​വരും അംഗീ​ക​രി​ക്ക​ണം.

ഓരോ മഴ​ക്കാ​ല​ത്തിന് മുൻപും ധാരാളം സമയം ലഭി​ക്കും. കൃത്യ​മായ മാലിന്യ സംസ്‌ക​രണം വളരെ പ്രധാ​ന​മാ​ണ്. മഴ​ക്കാ​ല​ങ്ങൾക്കുമുൻപും ഇട​വേ​ള​ക​ളിലും എല്ലാ നീരൊ​ഴു​ക്കു​കളും സുഗ​മ​മായി വെള്ളം ഒഴു​കുവാ​നായി സജ്ജ​മാ​ക്ക​ണം.

മുന്ന​റി​യിപ്പ് സംവി​ധാ​ന​ങ്ങൾ അടി​മുടി പൊളി​ച്ചെ​ഴു​ത​ണം. പ്രവ​ച​ന​ങ്ങൾ യഥാ​സ​മയം എല്ലാ​വ​രിലും എത്താനും മുന്നൊ​രു​ക്ക​ങ്ങൾ എടു​പ്പി​ക്കാ​നുള്ള സംവി​ധാനവും കാര്യ​ക്ഷ​മ​മാ​ക്ക​ണം.

വീട് നിർമ്മാണ സ്ഥല​ങ്ങൾ, രീതി​കൾ എന്നി​വ​യെല്ലാം ശാസ്ത്രീ​യ​മായി മോണി​റ്റർ ചെയ്യ​ണം. മഴ​വെള്ള സംഭ​ര​ണം, ഭൂജല പരി​പോ​ഷ​ണം, പച്ചപ്പ് വർദ്ധി​പ്പി​ക്കൽ, മാലി​ന്യ​സം​സ്‌ക​രണം എന്നിവ എല്ലാ വീടു​കൾക്കും നിർബ​ന്ധ​മാ​ക്ക​ണം. സബ്സി​ഡിയും ടാക്സ് ഇളവും നൽകേണ്ട​​​താ​ണ്.

പ്രാദേ​ശിക തല​ങ്ങ​ളിൽ ദുരന്ത പ്രതി​ക​രണ പ്രതി​രോധസേനയ്ക്ക് രൂപം നൽക​ണം. യുവതീയുവാ​ക്ക​ളുടെ ഗ്രീൻബ്രിഗ്രേഡ് രൂപീ​ക​രി​ക്ക​ണം. തദ്ദേ​ശ​ സ്ഥാപ​ന​ത​ല​ങ്ങ​ളിൽ വിദ​ഗ്ദ്ധരെ ഉൾപ്പെ​ടുത്തി ടാസ്‌ക് ഫോഴ്സു​കൾ രൂപീ​ക​രി​ക്ക​ണം.

സംസ്ഥാ​ന, ജില്ലാ ദുരന്ത നിവാ​രണ സംവി​ധാ​നം മുഴു​വൻസമയ കമ്പ്യൂ​ട്ടർ, എ.​ഐ അധി​ഷ്ഠിത, ജി.​ഐ.​എ​സ് രീതിയിലേക്ക് മാറ്റ​ണം. ഡാമു​ക​ളി​ലെയും നീരൊ​ഴു​ക്കു​ക​ളി​ലെയും വേസ്റ്റും സിൽറ്റും വാരി വൃത്തി​യാ​ക്ക​ണം.

(ജല​വി​ഭവ വകുപ്പ് മുൻ ഡയ​റ​ക്ടറാണ് ലേഖകൻ. ഫോൺ: 9847547881)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY