ഈരാറ്റുപേട്ട: കഴിഞ്ഞദിവസം പെയ്ത കനത്തമഴയിൽ മുതിർന്ന ബിജെപി നേതാവ് പി സി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും ഭാര്യയുടെ കടയിലുമായി ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പി സി ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'40 കൊല്ലമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ഇന്നുവരെ ഇതുപോലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഇത്രയും വെള്ളം കയറുന്നത് ഇതാദ്യമായിട്ടാണ്. ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് തൊട്ടടുത്ത് താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടിലെത്തി വാതിലിൽ മുട്ടിയത്. അപ്പോഴാണ് വെള്ളം കയറുന്നുണ്ടെന്ന് അറിഞ്ഞത്. ഏകദേശം രണ്ടര മണിയോടെയാണ് വീടിനകത്തേക്ക് വെള്ളം കയറിയത്. ഏതാണ്ട് മൂന്നരയടി വെള്ളം വീടിനകത്ത് കയറി.
ഞാനും ഭാര്യ ഉഷയും രണ്ടാമത്തെ മകൻ ഷെയ്നുമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. ഉടൻ തന്നെ ഞങ്ങൾ വീടിന്റെ മുകളിലത്തെ നിലയിലേക്ക് മാറി. വെള്ളം കയറി വീട്ടിലെ ഉപകരണങ്ങൾ പലതും നശിച്ചു. രണ്ട് ഫ്രിഡ്‌ജുകൾ, ടിവി തുടങ്ങിയവ എല്ലാം നശിച്ചു. വീട്ടിൽ മാത്രം ഏതാണ്ട് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. രണ്ട് ഇന്നോവ കാറുകളിലും വെള്ളം കയറി. അതുമാത്രമല്ല പൂഞ്ഞാറിലെ ഭാര്യയുടെ സ്ഥാപനത്തിലും വെള്ളം കയറി. സാരികളെല്ലാം നശിച്ചു. പലതും വില കൂടിയ സാരികളാണ്. ഏതാണ്ട് 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇതിലും വലിയ നഷ്ടങ്ങൾ സംഭവിച്ചവരുണ്ട്. അതിനിടയിൽ എന്റെ പ്രശ്നം പറയുന്നതിൽ ന്യായമില്ല'- പി സി ജോർജ് വ്യക്തമാക്കി.
Senior BJP leader P.C. George reported his Poonjar house and wife's shop were flooded by recent heavy rains, causing an estimated 40 lakh rupees in damages. He stated household items, two cars, and sarees in the shop were destroyed. George mentioned this unprecedented flooding occurred after 40 years of residence.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |