SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.06 AM IST

രണ്ടാം മെഡി. കോളേജിന് ആർ. ശങ്കറിന്റെ പേര് നൽകണം

a

തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ മെഡിക്കൽ കോളേജിന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ആർ. ശങ്കറിന്റെ പേര് നൽകണം. കേരളത്തിൽ കോൺഗ്രസിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ആർ.ശങ്കർ. പിന്നാക്ക സമുദായത്തിൽനിന്നു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകുന്ന ആദ്യത്തെ നേതാവും ആർ.ശങ്കർ തന്നെയാണ്. കോൺഗ്രസിന്റെ തലയെടുപ്പായിരുന്നു അദ്ദേഹം. വിധവാ പെൻഷൻ അടക്കമുള്ള പല ക്ഷേമപദ്ധതികളും ശങ്കറിന്റെ കാലത്താണ് തുടങ്ങിയത്. വിദ്യാഭ്യാസ പരിഷ്കാര നടപടികൾ ഭരണമികവിനു തെളിവായി പലരും കാണുന്നു. വ്യവസായവത്കരണം, വൈദ്യുതോത്പാദനം തുടങ്ങിയവയിലും അദ്ദേഹം മൗലികമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഒരിക്കൽ ശങ്കർ നിറഞ്ഞുനിന്ന ഭരണ തലസ്ഥാനത്ത് അദ്ദേഹത്തിനായി സാർത്ഥകമായ സ്മാരകമായിരിക്കും തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ്. ഇങ്ങനെയൊരു തീരുമാനം സർക്കാർ കൈക്കൊണ്ടാൽ സമൂഹം ഒന്നടങ്കം അത് അംഗീകരിക്കും.

-മധുകുമാർ,

കുളത്തൂർ,​

തിരുവനന്തപുരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY