
'രാമായണം' ഏഴു കാണ്ഡങ്ങളിലായി സമാഹരിക്കപ്പെട്ടിരിക്കുന്നു.
ലവകുശന്മാർ രാമായണത്തെ സപ്തസ്വരങ്ങളിൽ സംഗീതാത്മകമായി
പാടി അവതരിപ്പിച്ചിരിക്കുന്നു. സപ്താക്ഷരീ മന്ത്റമാണ് ''ഓം രാഘവായ നമ''.
ശ്രീരാമൻ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ്. ശ്രീരാമന്റെ
നക്ഷത്രമായ 'പുണർതം' നക്ഷത്രങ്ങളിൽ ഏഴാം നക്ഷത്രമാണ്. ശ്രീരാമന്റെ
വനവാസകാലം, പതിന്നാലു വർഷമായിരുന്നു. അതായത്
രണ്ട് ഏഴു വർഷങ്ങളിലായിരുന്നു (7 +7=14).
ശ്രീരാമൻ സുഗ്രീവന് തന്റെ അപരിമേയമായ ശക്തിയെ തെളിയിച്ചു കൊടുത്തത്
സപ്തസാലങ്ങളിലായിരുന്നു (7 വൃക്ഷങ്ങൾ). ശ്രീരാമൻ രാവണനോടു
യുദ്ധംചെയ്തത് ഏഴ് ദിനങ്ങളിലായിരുന്നു. മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ എന്നീ ഏഴു മഹർഷികളാൽ വിരചിതമാണ് ''സപ്തർഷി രാമായണം.'' രാമായണത്തിലെ സുന്ദരകാണ്ഡം ഏഴ് സർഗങ്ങളോടു കൂടിയതാണ്.
ഇത്തരത്തിൽ സവിശേഷതകൾക്കും സവിശേഷതയായി പ്രശോഭിക്കുന്ന
'രാമകഥ, വിഭ്രമജനകമായ ജീവിതത്തിന്റെ വിഹ്വലതകളിൽ നിന്നും
വിമലമായ ആത്മാനുഭൂതിയുടെ സവിശേഷതകളിലേക്ക് നമ്മെ ക്ഷണിച്ചു
കൊണ്ടുപോകുന്നു.
ഭ്രാന്തമായ ഭൗതികതയുടെ വിലക്ഷണതകളിൽ മുങ്ങിത്താഴാതെ ജീവിത
ത്തിന്റെ സുകൃതമറിയുവാൻ, സത്യാന്വേഷണം നടത്തുവാൻ, ആത്മപരി
ശോധന ചെയ്യുവാൻ അദ്ധ്യാത്മ രാമായണത്തിന്റെ അന്തർധാര ആരെയും
സ്വാധീനിക്കുക തന്നെ ചെയ്യും.
അത്യുദാരമായ സ്‌നേഹം, അതിമോഹനമായ
ത്യാഗം, ആത്മഹർഷനിലീനമായ പരസ്പര ബന്ധം എന്നിവയുടെയെല്ലാം
വാങ്മയ ചിത്രമാണ് രാമായണം. അതുകൊണ്ടുതന്നെ അത്,
കാലപരിഗണനകൾക്കതീതമാണു താനും. അജ്ഞാനവും അർദ്ധ ജ്ഞാനവും
അകന്നു പ്രഹർഷമാർന്ന പ്രജ്ഞാനം പകരുന്ന രാമായണം ജ്ഞാനേഛുവായ
ഏതു നിസ്വനും ആത്മബോധോദയത്തിന്റെ വിശുദ്ധമായ വഴിവിളക്കാണ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |