SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.58 AM IST

ഹാൻടെക്സ് ഓണക്കാല റിബേറ്റ് വിൽപ്പനയ്ക്ക് ആരംഭം

handex

കൊച്ചി: ഹാൻടെക്സിന്റെ ഓണക്കാല റിബേറ്റ് വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കൈത്തറി ഭവൻ ഷോറൂമിൽ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. കേരള സംസ്ഥാന കൈത്തറി നെയ്ത്ത് സഹകരണ സംഘം (ഹാൻടെക്സ്) അംഗസംഘങ്ങളിലെ തൊഴിലാളികൾ ഉത്പാദിപ്പിക്കുന്ന ഉന്നത ഗുണമേന്മയുമുള്ള ഉത്പന്നങ്ങൾ 20 ശതമാനം സർക്കാർ റിബേറ്റോടു കൂടി ലഭ്യമാകും. ഹാൻടെക്സിന്റെ ഉത്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തി ആഗോള ബ്രാൻഡായി ഉയർത്താൻ സർക്കാർ പിന്തുണ നൽകുമെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
ചടങ്ങിൽ എം.ആർ ബൈജു എം.എൽ.എ, പെരിങ്ങമല വിജയൻ (ഹാൻടെക്സ് പ്രസിഡന്റ്), വട്ടവിള വിജയകുമാർ (വൈസ് പ്രസിഡന്റ്), ഡോ.കെ.എസ് കൃപകുമാർ (കൈത്തറി & ടെക്‌സ്‌റ്റൈൽസ് മാനേജിംഗ് ഡയറക്ടർ), ഹരികുമാർ (വാർഡ് കൗൺസിലർ), അഞ്ചിത വിനോദ് (ജില്ലാ പഞ്ചായത്ത് അംഗം), ദിനേശ് ആർ (ജനറൽ മാനേജർ ഡി.ഐ.സി), ആർ.എസ് ബൈജു (മാനേജർ, ഹാന്റ്‌ലൂം ഡി.ഐ.സി), അഭിലാഷ് വിജയൻ (ഡെപ്യൂട്ടി രജിസ്ട്രാർ,ഡി.ഐ.സി) തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HANDEX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360