
കോട്ടക്കൽ: ആയുർവേദാചാര്യൻ ആര്യവൈദ്യൻ എൻ.വി.കെ. വാരിയർ, ആര്യവൈദ്യൻ മാധവിക്കുട്ടി എന്നിവരുടെ സ്മരണാർത്ഥം കോട്ടയ്ക്കൽ ആര്യവൈദ്യശാല കേരളത്തിലെ ആയുർവേദ കോളേജുകളിലെ വിദ്യാർത്ഥികൾക്കായി പ്രബന്ധമത്സരം നടത്തുന്നു. 'ആയുർവേദ വിദ്യാഭ്യാസത്തിലും ചികിത്സാരംഗത്തും നിർമ്മിതബുദ്ധിയുടെ സ്വാധീനം' എന്ന വിഷയത്തിൽ ബിരുദവിദ്യാർത്ഥികൾക്കും ഹൗസ് സർജൻമാർക്കും 'കുട്ടികളിലെ ജനിതകരോഗങ്ങൾ: ആയുർവേദ കാഴ്ചപ്പാടും ചികിത്സയും' എന്ന വിഷയത്തിൽ ബിരുദാനന്തരവിദ്യാർത്ഥികൾക്കും പ്രബന്ധങ്ങൾ സമർപ്പിക്കാം. സെപ്തംബർ അഞ്ചിനകം നൽകണം. നിയമാവലി ആര്യവൈദ്യശാലയുടെ വെബ്‌സൈറ്റിലും സോഷ്യൽമീഡിയയിലും ലഭ്യമാണ്. ഫോൺ: 04832742225/2746665. ഇ-മെയിൽ: avscompetitions@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |