SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.58 AM IST

റീഗൽ ജുവലേഴ്‌സ് തമിഴ്‌നാട്ടിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

regal

ചെന്നൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ സ്വർണാഭരണ നിർമ്മാതാക്കളും ഹോൾസെയിലറുമായ റീഗൽ ജുവലേഴ്‌സ് തമിഴ്‌നാട്ടിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ചെന്നൈ ടി. നഗറിലെ ആദ്യ ഷോറൂം തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറും വി.എം.എസ്. മുസ്തഫ എം.എൽ.എയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഇടനിലക്കാരില്ലാതെ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് ഹോൾസെയിൽ വിലയിൽ ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ ലഭ്യമാക്കുന്ന 'മാനുഫാക്ചറർ ഡയറക്ട്' മോഡലാണ് തമിഴ്‌നാട്ടിലും അവതരിപ്പിക്കുന്നത്.
റീഗൽ ജുവലേഴ്‌സ് ചെയർമാൻ ടി.കെ. ശിവദാസൻ, എം.ഡിയും സി.ഇ.ഒയുമായ വിബിൻ ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.
1978ൽ ആരംഭിച്ച റീഗൽ ജുവലേഴ്‌സ് ഗുണനിലവാരം, നിർമ്മാണ മികവ്, സുതാര്യത എന്നിവയിലൂടെ കേരളത്തിലും കർണാടകത്തിലും തലമുറകളുടെ വിശ്വാസ്യത നേടിയ ബ്രാൻഡാണ്. സ്വന്തം മാനുഫാക്ചറിംഗ് യൂണിറ്റുകളിൽ നിർമ്മിക്കുന്ന മികച്ച ഡിസൈനുകളിലുള്ള ആഭരണങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 25 അർഹരായ ദമ്പതിമാരുടെ വിവാഹം നടത്തി കൊടുക്കുന്ന 'റീഗൽ സുമംഗലി നേർമൈ വിഴ' എന്ന സവിശേഷമായ സാമൂഹിക പ്രതിബദ്ധത പദ്ധതിക്കും തുടക്കമിട്ടു. 'ഓരോ പുതിയ തുടക്കവും മറ്റുള്ളവരുടെ ജീവിതത്തിലും പുതിയ തുടക്കങ്ങൾക്ക് വഴിയൊരുക്കണം' എന്ന സ്ഥാപകനും ചെയർമാനുമായ ടി.കെ ശിവദാസന്റെ ആശയത്തിൽ നിന്നാണ് ഈ പദ്ധതി രൂപം കൊണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REGAL JEWLLERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360