SignIn
Kerala Kaumudi Online
Thursday, 06 August 2026 3.07 AM IST

ഗുരുദേവ ജയന്തി ലോകാഘോഷം

ss

ശ്രീ​നാ​രാ​യ​ണ​ ഗു​രു​ദേ​വ​ന്റെ 172​ാ​മ​ത് തി​രു​ജ​യ​ന്തി​യെ വി​ളി​ച്ച​റി​യി​ക്കു​ന്ന ച​ത​യ​പൊൻ​താ​ര​ത്തി​ന്റെ തി​രു​വെ​ഴു​ന്ന​ള്ള​ത്തി​ന്റെ സ​മ​യ​മാ​യി​രി​ക്കു​ന്നു. ആ​ഗ​സ്റ്റ് 28 ആ പു​ണ്യ​ദി​ന​മാ​ണ്. ഭ​ഗ​വാൻ 171 വർ​ഷ​ങ്ങൾ​ക്ക് മുൻ​പ് തി​രു​വ​വ​താ​രം ചെ​യ്ത​ത് ഇ​തേ ആ​ഗ​സ്റ്റ് 28ന് എ​ന്ന പ്ര​ത്യേ​ക​ത​യും ഈ വർ​ഷ​ത്തെ തി​രു​ജ​യ​ന്തി​ക്കു​ണ്ട്. ഒ​രു ശ്രീ​നാ​രാ​യ​ണീ​യ​നെ സം​ബ​ന്ധി​ച്ച് ഗു​രു​ദേ​വ​തി​രു​ജ​യ​ന്തി​ക്കും മ​ഹാ​സ​മാ​ധി​ദി​ന​ത്തി​നും ത​ത്തു​ല്യം പ്രാ​ധാ​ന്യം ഉ​ള്ള മ​റ്റൊ​രു പു​ണ്യ​ദി​ന​മി​ല്ല. ലോ​ക​ജ​ന​ത​യെ ഏ​കലോ​ക​ചി​ന്താ​ധാ​ര​യി​ലേ​ക്ക് ആ​ന​യി​പ്പി​ക്കു​ന്ന​തി​ന് അ​വ​താ​രം കൈ​ക്കൊ​ണ്ട വി​ശ്വ​മ​ഹാ​ഗു​രു​വി​ന്റെ തി​രു​പ്പി​റ​വി​ക്ക് ച​രി​ത്ര​ഗ​തി​യിൽ അ​ത്ര​യേ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.

ശ്രീ​കൃ​ഷ്ണൻ, ശ്രീ​ബു​ദ്ധൻ, യേ​ശു​ക്രി​സ്തു, മു​ഹ​മ്മ​ദ് ന​ബി, ശ്രീ​ശ​ങ്ക​രാ​ചാ​ര്യർ തു​ട​ങ്ങി​യ ലോ​ക​ഗു​രു​ക്ക​ന്മാ​രു​ടെ പ​ര​മ്പ​ര​യിൽ ആ​ധു​നി​ക​ഭാ​ര​തം ലോ​ക​ത്തി​ന് സം​ഭാ​വ​ന ചെ​യ്ത വി​ശ്വ​ഗു​രു​വാ​ണ​ല്ലോ അ​വി​ടു​ന്ന്. 'മാ​ന​വ​രെ​ല്ലാം ഒ​ന്ന് അ​താ​ണ് ന​മ്മു​ടെ മ​തം' എ​ന്നാ​ണ് ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വൻ ഉ​ദ്ഗാ​നം ചെ​യ്ത​ത്. ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വൻ സ​ങ്കൽ​പ്പം ചെ​യ്യു​ക​യാ​ണ്. അ​രു​വി​പ്പു​റ​ത്തെ ശി​വ​പ്ര​തി​ഷ്ഠ​യ്ക്കു ശേ​ഷം ശി​വ​ന്റെ സ​മാ​രാ​ധ​ന​യി​ലൂ​ടെ ഒ​രു പു​തി​യ ലോ​ക​മു​ണ്ടാ​ക​ണം. ജാ​തി​മ​ത​ഭേ​ദ​ വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ലാ​ത്ത ഒ​രേ​ലോ​കം. അ​തിൽ അ​ധി​വ​സി​ക്കു​ന്ന​വ​രു​ടെ അ​ന്ത​രാ​ത്മാ​വ് ഒ​രു പു​തി​യ​മ​തി കൊ​ണ്ട് ബു​ദ്ധി​കൊ​ണ്ട് മാ​ന​വ​നൊ​ക്കെ​യും ഒ​ന്ന് എ​ന്ന ഏ​ക​ത്വ​ദർ​ശ​നം കൊ​ണ്ട് പ്ര​ഫു​ല്ല​മാ​ക​ണം. അ​തിൽ​ത​ന്നെ അ​ന്ത​രാ​ത്മാ​വ് ജ്വ​ലി​ച്ച് നിൽ​ക്ക​ണം. അ​ങ്ങ​നെ പ്രാ​പ​ഞ്ചി​ക​ജീ​വി​തം സ്വർ​ഗ​സ​മാ​ന​മാ​ക​ണം. മ​രി​ച്ച​തി​ന് ശേ​ഷ​മ​ല്ല ഇ​വി​ടെ ജീ​വി​ച്ചി​രി​ക്കു​മ്പോൾ​ത​ന്നെ ക്ഷി​തി​ലോ​ക​ത്തെ ജ​ഗ​ദീ​ശ​ലോ​ക​മാ​ക്കി അ​ദ്വ​യ​ബോ​ധ​ത്തി​ലേ​ക്ക് അ​തീ​ത​മാ​ക്ക​ണം. അ​ങ്ങനെ ലോ​ക​മെ​ങ്ങും ഒ​രു ഏ​കലോ​ക​വ്യ​വ​സ്ഥി​തി സം​ജാ​ത​മാ​ക​ണം.

തു​ടർ​ന്ന് ഗു​രു​ദേ​വൻ ലോ​ക​ത്തി​നു നൽ​കി​യ 'ഒ​രു ജാ​തി ഒ​രു മ​തം ഒ​രു ദൈ​വം മ​നു​ഷ്യ​ന്' എ​ന്ന ത​ത്വ​ദർ​ശ​ന​ത്തി​ലൂ​ടെ മ​നു​ഷ്യ​രു​ടെ ദൈ​നം​ദി​ന പ്ര​ശ്ന​ങ്ങ​ളാ​യ ജാ​തി മ​തം ദൈ​വം എ​ന്നി​വ​യു​ടെ ഏ​ക​ത്വം നിർ​ദ്ധാ​ര​ണം ചെ​യ്ത് ഏ​കലോ​ക​ വ്യ​വ​സ്ഥി​തി​ക്കു​ള്ള മാർഗവും വെ​ളി​പ്പെ​ടു​ത്തി. ഒ​രൊ​റ്റ ലോ​കം, ഒ​രൊ​റ്റ ജ​ന​ത, ഒ​രൊ​റ്റ നീ​തി എ​ന്ന് ഈ വി​ശ്വ​സ​ന്ദേ​ശ​ത്തി​ന് വി​ജ്ഞ​ന്മാർ ഭാ​ഷ്യ​മെ​ഴു​തി വ്യാ​ഖ്യാ​നം ചെ​യ്തു.


ഗു​രു​ദേ​വൻ ഈ ഏ​കലോ​ക ദർ​ശ​ന​ത്തെ വി​ഭാ​വ​നം ചെ​യ്യു​മ്പോൾ ഏ​റെ​യാ​ളു​ക​ളൊ​ന്നും ഈ ചി​ന്താ​ഗ​തി​യെ സ്വാ​ഗ​തം ചെ​യ്യു​വാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോൾ ലോ​ക​മെ​മ്പാ​ടും ജ​ന​ല​ക്ഷ​ങ്ങൾ ഈ ചി​ന്താ​ധാ​ര​യെ ത​ങ്ങ​ളു​ടെ ജീ​വി​ത​ദർ​ശ​ന​മാ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു. ഇ​പ്പോൾ ലോ​ക​ത്തി​ന്റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി ചെ​റു​തും വ​ലു​തു​മാ​യ ഗു​രു​ദേ​വ​പ്ര​സ്ഥാ​ന​ങ്ങ​ളു​ണ്ട്. അ​വി​ടെ​യെ​ല്ലാം മു​ഖ​രി​ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ഗു​രു​ദേ​വ​ന്റെ ഈ ഏ​ക​ത്വ​ത​ത്വദർ​ശ​ന​മാ​ണ്. അ​ത് ഇ​ന്നി​ന്റെ​യും നാ​ളെ​യു​ടെ​യും വ​രാൻ പോ​കു​ന്ന നൂ​റ്റാ​ണ്ടു​ക​ളു​ടെ​യും ദർ​ശ​ന​മാ​ണ്.

172​ാ​മ​ത് ഗു​രു​ദേ​വ​ജ​യ​ന്തി ലോ​ക​മെ​ങ്ങും കൊ​ണ്ടാ​ടു​മ്പോൾ മ​ത​ങ്ങൾ​ക്ക​തീ​ത​മാ​യി മ​നു​ഷ്യ​നെ ദർ​ശി​ച്ച വി​ശ്വ​മ​ഹാ​ഗു​രു​വി​ന്റെ സ​ങ്കീർ​ത്ത​ന​ങ്ങൾ​കൊ​ണ്ട് ലോ​കം മാ​റ്റൊ​ലി കൊ​ള്ളു​ക​യാ​ണ്.
എ​ന്നാൽ ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​നും ഗു​രു​ദേ​വ​ത​ത്വ​ദർ​ശ​ന​ത്തി​നും അർ​ഹി​ക്കു​ന്ന പ്ര​ചാ​ര​വും അം​ഗീ​കാ​ര​വും ലോ​ക​ത്ത് ല​ഭി​ച്ചി​ട്ടു​ണ്ടോ? ഭാ​ര​ത​ത്തി​ലെ​ന്ന​ല്ല കേ​ര​ള​ത്തിൽത​ന്നെ ഗു​രു​ദർ​ശ​ന​ത്തി​ന് പ​ര​ക്കെ അം​ഗീ​കാ​രം ല​ഭി​ച്ചു​വോ? ഭാ​ര​ത​ത്തിൽ ത​ന്നെ ഗു​രു​ദേ​വ​ഭ​ക്ത​ന്മാ​രു​ടെ ഇ​ട​യി​ല​ല്ലാ​തെ ഗു​രു​ദേ​വൻ പ​ര​ക്കെ അ​റി​യ​പ്പെ​ടു​ന്നി​ല്ല എ​ന്ന സ​ത്യം നാം അ​റി​യ​ണം.


വി​ശ്വ​മ​ഹാ​ഗു​രു​വി​നെ ജാ​തി​യു​ടെ​യും മ​ത​ത്തി​ന്റെ​യും ദേ​ശ​ത്തി​ന്റെ​യും ഇ​ടു​ങ്ങി​യ ഭി​ത്തി​കൾ​ക്കു​ള്ളിൽ ത​ള​ച്ചി​ടാ​നു​ള്ള പ്ര​വ​ണ​ത​യ്ക്ക് ഇ​ന്നും മാ​റ്റം വ​ന്നി​ട്ടി​ല്ല. ശ്രീ​ബു​ദ്ധൻ, യേ​ശു​ക്രി​സ്തു, മു​ഹ​മ്മ​ദ് ന​ബി തു​ട​ങ്ങി​യ ലോ​ക​ഗു​രു​ക്ക​ന്മാ​രു​ടെ പ​ര​മ്പ​ര​യിൽ അ​വ​തീർ​ണ്ണ​നാ​യ വി​ശ്വ​ഗു​രു​വി​നെ കേ​ര​ള​ത്തി​ലെ സാ​ദാ​ സാ​മൂ​ഹി​ക പ​രി​ഷ്‌കർ​ത്താ​ക്ക​ളു​ടെ​കൂ​ടെ ഒ​റ്റ​യ്ക്കി​രു​ത്തി​യാ​ണ് ചി​ലർ ഇ​ന്നും വി​ല​യി​രു​ത്തു​ന്ന​ത്. ഈ അ​വ​സ്ഥ​യ്ക്കു മാ​റ്റ​മു​ണ്ടാ​യേ തീ​രൂ.

ഗു​രു​ദേ​വ​ജ​യ​ന്തി,​ മ​ഹാ​സ​മാ​ധി ദി​നാ​ഘോ​ഷ​ങ്ങൾ ലോ​ക​മൊ​ട്ടാ​കെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ്. ഗു​രു​ദേ​വ​ന്റെ ഷ​ഷ്ടി​പൂർ​ത്തി ആ​ഘോ​ഷി​ക്കാ​ത്ത ഒ​രു കു​ഗ്രാ​മം പോ​ലും ഇ​ന്ന് കേ​ര​ള​ക്ക​ര​യിൽ കാ​ണു​ക​യി​ല്ല എ​ന്ന് കു​മാ​ര​നാ​ശാൻ 1916ൽ എ​ഴു​തി. 2026 ആ​കു​മ്പോ​ഴേ​ക്കും ഭാ​ര​ത​ത്തിൽ മി​ക്ക​വാ​റും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ലോ​ക​ത്തി​ന്റെത​ന്നെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ഗു​രു​ജ​യ​ന്തി ആ​ഘോ​ഷം ഉ​ണ്ട്. ഗു​രു​ജ​യ​ന്തി​ക്ക് ഉ​ള്ള​തു​പോ​ലെ ഘോ​ഷ​യാ​ത്ര​കൾ മ​റ്റേ​തെ​ങ്കി​ലും ഒ​രു ആ​ഘോ​ഷ​ത്തി​ന് ഉ​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണ്. ഗു​രു​ദേ​വ​ജ​യ​ന്തി,​ മ​ഹാ​സ​മാ​ധി ദി​ന വാർ​ത്തകൾ​ക്ക് കു​റേ​ക്കൂ​ടി വ്യാ​പ​ക​മാ​യി വാർ​ത്താ​പ്രാ​ധാ​ന്യം നൽ​കു​ന്ന​തി​ന് ചാ​ന​ലു​കൾ ത​യ്യാ​റാ​ക​ണ​മെ​ന്ന് സാ​ദ​രം അ​ഭ്യർ​ത്ഥി​ക്കു​ക​യാ​ണ്.


ഗു​രു​ദേ​വ ജ​യ​ന്തി

വാ​രാ​ഘോ​ഷം
ഗു​രു​ദേ​വ ജ​യ​ന്തി ഒ​രു ദി​വ​സം മാ​ത്രം ആ​ഘോ​ഷി​ക്കു​ന്ന സ​മ്പ്ര​ദാ​യ​ത്തി​ന് മാ​റ്റം ഉ​ണ്ടാ​ക​ണം. ജ​യ​ന്തി വാ​രാ​ഘോ​ഷ​ങ്ങൾ നാ​ടൊ​ട്ടു​ക്ക് ന​ട​ക്ക​ണം. ഒ​രാ​ഴ്ച​കാ​ല​മെ​ങ്കി​ലും ജ​യ​ന്തി സ​മ്മേ​ള​ന
ങ്ങ​ളും പ്ര​ചാര​ണ​യോ​ഗ​ങ്ങ​ളും ഉ​ണ്ടാ​ക​ണം. ഈ വർ​ഷം ആ​ഗ​സ്റ്റ് 21ന് ആ​രം​ഭി​ച്ച് ഗു​രു​ദേ​വ ജ​യ​ന്തിവ​രെ കൊ​ണ്ടാ​ട​ണം. എ​സ്.എൻ.ഡി.പി യൂ​ണി​യ​നു​കൾ, ഗു​രു​ധർ​മ്മ​പ്ര​ച​ര​ണ​സ​ഭ​കൾ, ത​ന​താ​യ ഗു​രു​ദേ​വ പ്ര​സ്ഥാ​ന​ങ്ങൾ ഇ​തേ​റ്റെ​ടു​ത്ത് ന​ട​ത്ത​ണം.

അ​തു​പോ​ലെ ഗു​രു​ദേ​വ മ​ഹാ​സ​മാ​ധി ദി​നം ശി​വ​ഗി​രി​യിൽ ആ​ച​രി​ക്കു​ന്ന​ത് പോ​ലെ ഉ​പ​വാ​സം,​ വി​ശേ​ഷാൽ മ​ഹാ​സ​മാ​ധി പൂ​ജ തു​ട​ങ്ങി​യ ച​ട​ങ്ങു​കളോ​ടെ സം​ഘ​ടി​പ്പി​ക്ക​ണം. ദുഃ​ഖ​സൂ​ച​ക​മാ​യ യാ​തൊ​ന്നും സ​മാ​ധി​ദി​ന​ത്തിൽ പാ​ടി​ല്ല എ​ന്ന് പ്ര​ത്യേ​കം അ​റി​യേ​ണ്ട​തു​ണ്ട്. ഗു​രു​ദേ​വ ജ​യ​ന്തി
മു​തൽ മ​ഹാ​സ​മാ​ധിദി​നം വ​രെ ഒ​രു ദി​വ​സ​വും മു​ട​ങ്ങാ​തെ അ​ഖ​ണ്ഡ​നാ​മ​ജ​പ​വും സ​മ്മേ​ള​ന
ങ്ങ​ളും ഇ​പ്പോൾ പ​ല​യി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്നു​ണ്ട്. അ​തു​പോ​ലെ ശ്രീ​നാ​രാ​യ​ണ​മാ​സാ​ച​ര​ണ​വും ധർ​മ്മ​ച​ര്യാ​യ​ജ്ഞ​വും പ്ര​യോ​ഗ​ത്തിൽ വ​രു​ത്ത​ണം.


ശ്രീ​നാ​രാ​യ​ണ​ മാ​സാ​ച​ര​ണ​വും

ധർ​മ്മ​ച​ര്യാ​ യ​ജ്ഞ​വും
ക​ഴി​ഞ്ഞ കു​റെവർ​ഷ​ങ്ങ​ളാ​യി ചി​ങ്ങം 1 മു​തൽ ക​ന്നി 9വ​രെ​യു​ള്ള കാ​ല​യ​ള​വ് ശ്രീ​നാ​രാ​യ​ണീ​യ​രു​ടെ വ്ര​താ​നു​ഷ്ഠാ​ന​കാ​ല​മാ​യി ആ​ച​രി​ച്ചു​പോ​രു​ന്നു​ണ്ട്. കർ​ക്കട​ക​മാ​സം രാ​മാ​യ​ണ​മാ​സ​മാ​യി ആ​ച​രി​ച്ച​തി​നു​ശേ​ഷം ഭ​ഗ​വാൻ ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വൻ തി​രു​വ​വ​താ​രം ചെ​യ്ത ചി​ങ്ങ​മാ​സം ശ്രീ​നാ​രാ​യ​ണ​മാ​സ​മാ​യി അ​നു​ഷ്ഠി​ക്കേ​ണ്ട​താ​ണ്. കൂ​ടാ​തെ ഗു​രു​ദേ​വ​ന്റെ മ​ഹാ​സ​മാ​ധി ദി​ന​മാ​യ ക​ന്നി 5 ഉൾ​പ്പെ​ടെ ബോ​ധാ​ന​ന്ദ സ്വാ​മി​ക​ളു​ടെ സ​മാ​ധി​ദി​ന​മാ​യ ക​ന്നി 9 വ​രെ​യു​ള്ള കാ​ല​യ​ള​വ് ഈ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.

ഗു​രു​ദേ​വ​നെ സം​ബ​ന്ധി​ച്ച പു​ണ്യ​ദി​ന​ങ്ങൾ കൂ​ടാ​തെ ശ്രീ​കൃ​ഷ്ണജ​യ​ന്തി, ച​ട്ട​മ്പി​സ്വാ​മി ജ​യ​ന്തി, ബ്ര​ഹ്മാ​ന​ന്ദ ശി​വ​യോ​ഗി ജ​യ​ന്തി, അ​യ്യ​ങ്കാ​ളി ജ​യ​ന്തി, ഗു​രു​ദേ​വ ശി​ഷ്യ​ന്മാ​രാ​യ ടി.കെ.മാ​ധ​വൻ, സ​ഹോ​ദ​രൻ അ​യ്യ​പ്പൻ, പെ​രി​ങ്ങോ​ട്ടു​ക​ര വി​ദ്യാ​ന​ന്ദ​സ്വാ​മി​കൾ, ജ​ഗ​ദീ​ശ്വ​രാ​ന​ന്ദ​സ്വാ​മി​കൾ, സ​ത്യ​വ്ര​ത​സ്വാ​മി​കൾ, പ​ത്രാ​ധി​പർ കെ.സു​കു​മാ​രൻ, കേ​ശ​വൻ വൈ​ദ്യർ തു​ട​ങ്ങി​യ​വ​രു​ടെ ജ​ന്മ​തി​ഥി​ക​ളും ഈ കാ​ല​യ​ള​വിൽ ത​ന്നെ​യാ​ണ്. ഗു​രു​ദേ​വ​ഭ​ക്ത​ന്മാർ എ​ല്ലാ ദി​വ​സ​വും പ്ര​ചാര​ണ യോ​ഗ​ങ്ങ​ളും പ്രാർ​ത്ഥ​നാ​യോ​ഗ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്ത​ണം.

ഏ​തൊ​രു ജ​ന​വി​ഭാ​ഗ​വും നി​ശ്ചി​ത​മാ​യ ഒ​രു കാ​ല​യ​ള​വ് ത​ങ്ങ​ളു​ടെ വ്ര​താ​നു​ഷ്ഠാ​ന​കാ​ല​മാ​യി ആ​ഘോ​ഷി​ക്കാ​റു​ണ്ട്. അ​തു​പോ​ലെ ശ്രീ​നാ​രാ​യ​ണ​സ​മൂ​ഹ​വും ജീ​വി​ത​പു​രോ​ഗ​തി​ക്കാ​യി ആ​ചാ​ര​നി​ബ​ദ്ധ​മാ​യ ജീ​വി​തം ന​യി​ക്ക​ണം. ഗു​രു​ദേ​വൻ ശ്രീ​നാ​രാ​യ​ണ​ സ്മൃ​തി​യി​ലൂ​ടെ ഉ​പ​ദേ​ശി​ച്ചി​ട്ടു​ള്ള അ​നു​ഷ്ഠാ​ന പ​ദ്ധ​തി ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കി മാ​റ്റ​ണം. ശി​വ​ഗി​രി​മഠ​ത്തി​ന്റെ പോ​ഷ​ക​സം​ഘ​ട​ന​യാ​യ ഗു​രു​ധർ​മ്മ​പ്ര​ച​ര​ണ​സ​ഭ ഗു​രു​ജ​യ​ന്തീ​വാ​രാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ഗ​സ്റ്റ് 21 മു​തൽ 28 വ​രെ ഒ​രാ​ഴ്ച​ക്കാ​ലം ഓ​രോ ജി​ല്ല​ക​ളി​ലും ഏ​ഴു സ​മ്മേ​ള​ന​ങ്ങൾ വീ​തം ന​ട​ത്തു​ന്നു​ണ്ട്. ചി​ങ്ങം 1 മു​തൽ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും 38 ദി​വ​സ​വും പ്രാർ​ത്ഥ​നാ​യോ​ഗ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്.


ഗു​രു​ദേ​വ​ജ​യ​ന്തീ​വാ​രാ​ഘോ​ഷം 7 ദി​വ​സ​ങ്ങ​ളിൽ സ​മ്മേ​ള​ന​ങ്ങൾ ന​ട​ത്തി​യും കൊ​ണ്ടാ​ട​ണം. ചി​ങ്ങം 1 മു​തൽ ക​ന്നി 9 വ​രെ​യു​ള്ള കാ​ല​യ​ള​വ് ന​മ്മു​ടെ വ്ര​താ​നു​ഷ്ഠാ​ന​കാ​ല​മാ​യി ക​ണ്ട് സ​മ്മേ​ള​നം, പ്ര​ഭാ​ഷ​ണം, പ്രാർ​ത്ഥ​നാ​യോ​ഗ​ങ്ങൾ, ഗൃ​ഹ​സ​ന്ദർ​ശ​ന​പ​രി​പാ​ടി​കൾ എന്നിവ 38 ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്ക​ണം. ഗു​രു​ദേ​വ​ജ​യ​ന്തി നാം ന​മ്മ​ളാ​യി,​ യ​ഥാർ​ത്ഥ ശ്രീ​നാ​രാ​യ​ണീ​യ​രാ​യി​ത്തീ​രു​ന്ന​തി​നു​ള്ള പു​ണ്യ​ദി​ന​മാ​യി മാ​റ​ണം. ആ​ഘോ​ഷ​ങ്ങൾ​ക്ക​പ്പു​റ​ത്ത് അ​റി​വു​നേ​ടി ആ​ത്മ​നി​ഷ്ഠ​രും ആ​ന​ന്ദ​സൂ​രി​ക​ളു​മാ​ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY