SignIn
Kerala Kaumudi Online
Sunday, 31 May 2026 1.18 PM IST

പണവും സമ്പത്തും സമൃദ്ധിയും ഇത് ധരിച്ചവരെ തേടിയെത്തും,​ ഏറെ പ്രത്യേകതയുണ്ട് ശ്രീരാമ യന്ത്രത്തിന്

money

ജ്യോതിഷശാസ്‌ത്ര വിധിപ്രകാരം ഏറെ പ്രാധാന്യമർഹിക്കുന്നവയാണ് ജ്യോതിഷ‌ യന്ത്രങ്ങൾ. സമ്പത്തും ഐശ്വര്യത്തിനും വേണ്ടിയും ദോഷങ്ങളും തടസങ്ങളും അകലാനും വ്യാപാരം,​ ബിസിനസ്,​ എന്നിവയിൽ വിജയത്തിനും തുടങ്ങി പല തരം ഇഷ്‌ടസാദ്ധ്യങ്ങൾക്കും വിശ്വാസികൾ യന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ശ്രീരാമ യന്ത്രം സ്ഥാപിച്ചതോടെ പ്രതിഷ്‌ഠാ ചടങ്ങുകൾ പൂർത്തിയായതായി കഴിഞ്ഞദിവസം വാർത്ത വന്നിരുന്നുവല്ലോ? എന്താണ് ഈ ശ്രീരാമ യന്ത്രം എന്ന് അറിയുന്നവർ എന്നാൽ ചുരുക്കമാണ്. ധർമ്മത്തെ നിലനിർത്തുകയും സാധാരക്കാരുടെ പരാതികൾ കേൾക്കുകയും ചെയ്‌ത് ഭരണം നടത്തിയയാളാണ് ശ്രീരാമൻ. ആ രാമന്റെ മന്ത്രം ആലേഖനം ചെയ്‌ത യന്ത്രങ്ങൾ അതിവിശിഷ്‌ടമാണ്.

rama-yantra

ഓരോ യന്ത്രങ്ങൾക്കും ഓരോ ശക്തിയാണ്. രണ്ട് തരം ശ്രീരാമ യന്ത്രങ്ങളുണ്ട്. ശ്രീരാമന്റ മന്ത്രം സ്വർണമോ വെള്ളിയോ കൊണ്ടുള്ള തകിടിൽ എഴുതി അത് വളയിലോ ഏലസിലോ ആഭരണത്തിനുള്ളിലാക്കി ധരിക്കുകയെന്നാണ് ആദ്യ യന്ത്രത്തിൽ ജ്യോതിഷവിധി പ്രകാരം പറയുന്നത്. ഇങ്ങനെ ചെയ്യുന്നവർക്ക് യുദ്ധജയവും, ആരോഗ്യവും സൽപുത്രന്മാരും നിറയെ ഭൂസ്വത്തുക്കളും ലഭിക്കും. ശ്രീരാമചന്ദ്രനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ തത്വമാണ് ശ്രീരാമയന്ത്രത്തിലുള്ളത്. സാക്ഷാൽ ശ്രീരാമചന്ദ്രനെപ്പോലെ ലോകമാകെ ബഹുമാന്യനായി ഈ യന്ത്രം ധരിക്കുന്നവർക്ക് ഏറെനാ‌ൾ‌ ജീവിക്കാനാകും. രാമയന്ത്രം ചെമ്പുതകിടിൽ രൂപപ്പെടുത്തി കൃഷിസ്ഥലത്തടക്കം സ്ഥാപിച്ച് പൂജിച്ച് കഴിഞ്ഞാൽ സ്ഥലത്ത് ഐശ്വര്യം വർദ്ധിക്കും.

ഇനി സ്വർണത്തിലോ വെള്ളിയിലോ മന്ത്രം എഴുതിചേർത്ത മറ്റൊരു തരം തകിട്,​ ജപവും ഹോമവും നടത്തി കൈയിൽ കെട്ടിയാൽ സമ്പൽസമൃദ്ധിയും വിജയവും നേടാനും സഹായിക്കും. അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ രണ്ടാംനിലയിൽ 150 കിലോ ഭാരമുള്ള സ്വർണത്തകിട് സ്ഥാപിച്ചത് ഇന്ത്യയുടെ സമ്പൽസമൃദ്ധിക്കായാണ് എന്നാണ് വിശ്വാസം. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് ഇത് സ്ഥാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RITUALS, MONEY, RAMAYANTRA, JYOTISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL