SignIn
Kerala Kaumudi Online
Thursday, 30 July 2026 1.24 AM IST

ശ്രീരാമഭക്തനായ കാകഭൂശുണ്ഡി

ramayanam

പതിനാറു രാമാവതാരങ്ങൾ കണ്ടിട്ടുള്ള മഹാജ്ഞാനിയായ ഭൂശുണ്ഡിമുനി രാമായണകഥയിലെ ഒരേടാണ് 'കാകഭൂശുണ്ഡി"യുടേത്. അയോദ്ധ്യയിൽ ശൂദ്രനായി ജനിച്ചതാണ് 'കാകഭൂശുണ്ഡി". ശിവഭക്തനായ അദ്ദേഹം വിഷ്ണുവിനെയും വൈഷ്ണവരെയും എതിർത്തു. ഇതിൽനിന്ന് പിന്തിരിപ്പിച്ച് ബ്രഹ്മാരാധനയ്ക്ക്പകരം നിർഗുണാരാധന ഉപദേശിച്ച ലോമശമുനിയോട് തർക്കിച്ചപ്പോൾ അദ്ദേഹം ഭൂശുണ്ഡിയെ ശപിച്ച് കാക്കയാക്കി. ലോമശന്റെ ശാപംമൂലം കാക്കയായിത്തീർന്ന 'കാകഭൂശുണ്ഡി". ഗുരുവിനെ പ്രാർത്ഥനയിൽ മറന്നപ്പോൾ,​ പരമശിവൻ ഭൂശുണ്ഡിയെ താഴ്ന്ന ജീവിയായിപ്പോകട്ടെ എന്നു ശപിച്ചു. തത്ഫലമായി മുനി സർപ്പമായി. ആയിരം ശപിക്കപ്പെട്ട ജന്മങ്ങൾക്കുശേഷം കാകഭൂശുണ്ഡി മോക്ഷംനേടുമെന്ന് അനുഗ്രഹിക്കുകയുംചെയ്തു.

തത്ഭവമായി അദ്ദേഹം ബ്രാഹ്മണനായി ജനിച്ച് ശ്രീരാമഭക്തനായി. പിന്നീട് അദ്ദേഹം ഗരുഡനു ജ്ഞാനോപദേശം കൊടുക്കുന്നതായി 'രാമചരിതമാനസ"ത്തിൽ കാണാം.

രാമായണത്തിൽ ശ്രവണകുമാരനും ദശരഥരാജനും അതുപോലെ പിന്നീട് സീതാന്വേഷണവേളയിൽ സമ്പാതിക്കും ജടായുവിനുമെല്ലാം ബലികർമ്മങ്ങൾ ചെയ്യുന്ന വികാരനിർഭരമായ രംഗങ്ങൾ പലയിടങ്ങളിൽ ഹൃദയ സ്പർശിയായി വർണ്ണിച്ചിട്ടുണ്ട്. യഥാവിധി അന്ത്യകർമ്മങ്ങളെക്കൊണ്ട് മോക്ഷ ഗതി പ്രാപിക്കുന്നതിന്റെ വർണ്ണനകളുമുണ്ട്.

നേരത്തെ ശ്രീരാമനെ പൂജിക്കാൻ വൈമുഖ്യം കാണിച്ചതിനാലാണ് ശിവശാപമുണ്ടായതെന്നു പറയപ്പെടുന്നു. ത്രേതായുഗത്തിൽ അയോദ്ധ്യയിൽപോയി അഞ്ചാണ്ട് രാമനെ കാക്കയായി നോക്കിനിൽക്കുമെന്ന് മുനി ഗരുഡനോട് പറയുന്നുണ്ട്.

കാക്ക, ശനീശ്വരന്റെ വാഹനമാണ്. മംഗളകാരകനായും ചിലപ്പോൾ അശുഭസൂചകനായും കാക്കയെ കണക്കാക്കാറുണ്ട്. 'കാകദൃദൃഷ്ടി" ഏതു സാഹചര്യത്തിലും സൂക്ഷ്മമായ നിരീക്ഷണപടുത്വത്തിന്റെ സൂചനയെന്നും പറയാറുണ്ട്.

പരേതരുടെ പ്രതിനിധിയായോ പ്രതിരൂപമായോ ബലിക്കാക്കയെ ഗണിച്ച് ആദരപൂർവം ശ്രാദ്ധബലിയുടെ പിണ്ഡംസമർപ്പിച്ച് ഊട്ടാറുണ്ട്. വീടിനോടുചേർന്നു കാക്കകൾ കരഞ്ഞാൽ അതിന്റെ ചിറകുവാൽ ഏതുഭാഗത്തേക്കാണോ ആ ഭാഗത്തുനിന്ന് അതിഥികളെത്തുമെന്ന് വിശ്വാസം. ദിവസവും ഭക്ഷണം കഴിക്കും മുൻപേ കാക്കകൾക്ക് ഭക്ഷണം നൽകുന്നത് മഹാപുണ്യമായി കരുതി ഇന്നും അത് ആചരിച്ചുപോരുന്ന എത്രയോ ഭവനങ്ങളുണ്ട്.

ബാലനായ രാമൻ ഈ കാക്കയെ പിടികൂടാൻ ശ്രമിച്ചപ്പോൾ കാക്കയിലെ മുനി 'രാമനെ" സംശയിച്ചു. ബ്രഹ്മലോകത്തേക്ക് പറന്ന കാക്ക ഈശ്വരന്റെ വിരലുകൾ ഒരുവിരൽ അകലത്തിലാണെന്നുകണ്ട് ഭൂമിയിൽതിരിച്ചെത്തി. അദ്ദേഹം ഭഗവാനിൽ പ്രപഞ്ചംകണ്ടു. ശ്രീരാമൻ ഭൂശുണ്ഡിയെ അനുഗ്രഹിച്ചു. അനുഗ്രഹംകിട്ടിയ മുനി അതേ രൂപത്തിൽ കാക്കയായി തുടരാൻ തീരുമാനിച്ചു. ശൈവസങ്കല്പത്തിൽ നിന്ന് വൈഷ്ണവാരാധനയിലേക്കു മാറുന്ന ഭൂശുണ്ഡി ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണനായിമാറി.

ചിരഞ്ജീവിയായ ഭൂശുണ്ഡിമുനിയുടെ പ്രതിഷ്ഠ പുരി ജഗന്നാഥക്ഷേത്രത്തിൽ കാണാം.

രാമനെയും രാമായണത്തെയും ബഹുകല്പകാലമാരാധിക്കുന്ന ജ്ഞാനികൾക്ക് ഇങ്ങനെ എത്രയെത്ര കഥാനുഭവങ്ങളാണ് രാമായണം സമ്മാനിക്കുന്നത്.

രാമായണങ്ങൾ പലതും കവിവരർ ആമോദമോടെ പറഞ്ഞുകേൾപ്പുണ്ടെന്നതുതന്നെ, രാമായണത്തിന്റെ പ്രസക്തി എത്രമാത്രമെന്നതിനും മനുഷ്യനെ അത് എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നതിനും ഉത്തമോദാഹരണമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY